newsroom@amcainnews.com

പോസ്റ്റൽ സമരം: കാനഡയിലെ ചെറുകിട വ്യാപാരികൾ ആശങ്കയിൽ

കാനഡ പോസ്റ്റ് ജീവനക്കാർ ഘട്ടംഘട്ടമായുള്ള സമരം ആരംഭിച്ചെങ്കിലും കൊറിയർ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട സംരംഭകർ ആശങ്കയിൽ. സമരം വരുമാനം കുറച്ചെങ്കിലും, റൊട്ടേറ്റിങ് സമരം ഭാഗികമായെങ്കിലും ആശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ. അതേസമയം, ജീവനക്കാർ സമരരീതി മാറ്റിയത് ചെറുകിട വ്യാപാരികൾക്ക് ആശ്വാസം നൽകുമോ എന്ന കാര്യത്തിൽ സംശയമാണെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് (CFIB) അറിയിച്ചു. എവിടെ, എപ്പോൾ സമരം നടക്കുമെന്ന അനിശ്ചിതത്വം വിൽപ്പനയെയും പണലഭ്യതയെയും ബാധിക്കുമെന്ന് CFIB VP ജാസ്മിൻ ഗ്വനെറ്റ് പറഞ്ഞു.

തപാൽ വിതരണം പുനരാരംഭിക്കുന്നത് ചെറിയൊരു ആശ്വാസമാണെങ്കിലും, ഇത് വിതരണ കാലതാമസങ്ങളും (Backlogs) ഉപയോക്താക്കളുടെ അതൃപ്തിയും തുടരാൻ കാരണമാകും. അതിനാൽ, സമരം പൂർണ്ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു. അതേസമയം, റൊട്ടേറ്റിങ് സമരം കാരണം തപാൽ സേവനങ്ങളുടെ എല്ലാ ഗ്യാരന്റികളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചിട്ടുണ്ട്.

You might also like
Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Top Picks for You
Top Picks for You