newsroom@amcainnews.com

ഈഫല്‍ ടവറിനേക്കാള്‍ ഉയരം; ചെനാബ് പാലം ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി

ജമ്മുകശ്മീര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിന്റെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ പതാക വീശിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന റെയില്‍വേ പാലമാണിത്. കമാനത്തിന് 467 മീറ്റര്‍ നീളം, നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നദിയില്‍ നിന്നുള്ള ഉയരം പരിഗണിച്ചാല്‍ പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട്. ആകെ നീളം 1,315 മീറ്റര്‍.

ഉധംപൂര്‍-ശ്രീനഗര്‍-ബരാമുള്ള റെയില്‍ പദ്ധതിയുടെ ഭാഗമാണ് ചെനാബ് പാലം. കശ്മീര്‍ താഴ് വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം 1400 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 272 കിലോമീറ്റര്‍ നീളമുള്ള ഉദ്ദംപൂര്‍ കാത്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി പാലം ബന്ധിപ്പിക്കുന്നു. കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ശ്രീനഗര്‍ – ജമ്മു റൂട്ടിലൂടെയുള്ള സഞ്ചാരസമയം ഏഴ് മണിക്കൂറായി കുറയും.

You might also like

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

Top Picks for You
Top Picks for You