newsroom@amcainnews.com

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

പാക്കറ്റിനുള്ളിൽ പ്രാണികളെ കണ്ടെത്തിയതോടെ കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍ ട്രഡീഷണല്‍ ബസുമതി അരി (5 കിലോ ബാഗുകൾ) തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ. SS/01/25/5922, SS/01/25/5923 എന്നീ ബാച്ച് നമ്പറുകളുള്ള അരിയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ ബ്രിട്ടിഷ് കൊളംബിയ, ആല്‍ബര്‍ട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നീ പ്രവിശ്യകളിലെ കോസ്റ്റ്‌കോ വെയര്‍ഹൗസുകളില്‍ ഈ അരി വിറ്റഴിച്ചതായി കമ്പനി പറയുന്നു.

ആരുടെയെങ്കിലും കൈവശം കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചർ അരിയുണ്ടെകിൽ അത് കഴിക്കരുതെന്നും കോസ്റ്റ്‌കോ നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച ബസുമതി അരി കൈവശം വച്ചിരിക്കുന്ന കോസ്റ്റ്‌കോ ഉപഭോക്താക്കളോട് മുഴുവൻ തുകയും തിരികെ ലഭിക്കുന്നതിന് ഏതെങ്കിലും കോസ്റ്റ്‌കോ വെയർഹൗസിൽ അരി തിരികെ എത്തിക്കണമെന്നും കമ്പനി അറിയിച്ചു.

You might also like

കോമൺവെൽത്ത് ഗെയിംസ് 2026: ആന്ദ്രെ ഡി ഗ്രാസ്സും കാമ്രിൻ റോജേഴ്സും കാനഡയുടെ അത്ലറ്റിക്സ് ടീമിനെ നയിക്കും

കാലിഫോര്‍ണിയയിലെ ലൈബ്രറിയില്‍ വെടിവെപ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

മദ്യ വില വർധന പിൻവലിച്ച് ആൽബർട്ട

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ച

കാനഡയിൽ ഭൂരിപക്ഷം കോടീശ്വരന്മാരും ഒൻ്റാരിയോയിൽ: റിപ്പോർട്ട്

ഇറാൻ യുദ്ധച്ചെലവ്: കൂടുതൽ ഫണ്ടിനായി യുഎസ്; 80 ബില്യൺ ഡോളർ കൂടി ആവശ്യപ്പെട്ട് പെന്റഗൺ

Top Picks for You
Top Picks for You