newsroom@amcainnews.com

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കെബെക്കിലെ ഡോക്ടര്‍മാര്‍. ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ AI- ജനറേറ്റഡ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വിഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയത്.

മെഡിക്കല്‍ സംവിധാനത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കാനും ഡീപ്‌ഫേക്ക് വിഡിയോകള്‍ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ നല്‍കുന്നതിനും ചില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിനും വില്‍പ്പനയ്ക്കുമായി യഥാര്‍ത്ഥ ഡോക്ടര്‍മാരുടെ AI- ജനറേറ്റുചെയ്ത വിഡിയോകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്.

കെബെക്കിലെയും കാനഡയിലെയും എല്ലാ ഡോക്ടര്‍മാരെയും ഇത് വളരെയധികം ബാധിക്കുമെന്ന് മണ്‍ട്രിയോളിലെ മൈസോണ്‍ന്യൂവ്-റോസ്മോണ്ട് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം മേധാവി ഡോ. ഫ്രാങ്കോയിസ് മാര്‍ക്വിസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ ഇത്തരത്തിലുള്ള ചില വിഡിയോകള്‍ പ്രചരിക്കുന്ന കണ്ട് ചിലര്‍ ബന്ധപ്പെട്ടിരുന്നുവന്നും ഫ്രാങ്കോയിസ് മാര്‍ക്വിസ് വ്യക്തമാക്കി. ഈ വിഷയത്തെക്കുറിച്ച് ആളുകളില്‍ അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹംവ്യക്തമാക്കി.

You might also like
Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

Indian High Commission intervenes in the parents' complaint that a Malayali young woman was illegally detained by her companion in the UK

യുകെയിൽ മലയാളി യുവതിയെ ഒപ്പമുള്ളയാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടുന്നു

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Canada tightens asylum process as new immigration system takes effect

കാനഡയിൽ പുതിയ ഇമിഗ്രേഷൻ സംവിധാനം പ്രാബല്യത്തിൽ വരുന്നു; അഭയാർത്ഥി അപേക്ഷാ നടപടികൾ കർശനമാക്കി

Top Picks for You
Top Picks for You