newsroom@amcainnews.com

പെന്തെക്കൊസ്ത് മിഷൻ (NTC) രാജ്യാന്തര കൺവൻഷൻ ജൂലൈ 8 മുതൽ പെൻസിൽവേനിയയിൽ

ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ രാജ്യാന്തര കൺവൻഷനായ ന്യൂ ടെസ്റ്റ്മൻ്റ് ചർച്ച് കൺവൻഷൻ ജൂലൈ 8 മുതൽ 12 വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റി കൺവൻഷൻ സെന്‍ററിൽ നടക്കും. വ്യാഴം – വെള്ളി ദിവസങ്ങളിൽ രാവിലെ 10:00 ന് പൊതുയോഗം ഉച്ചയ്ക്ക് 2:00 മുതൽ 4: 00 വരെ യുവജന സെമിനാർ, കുട്ടികൾക്കായുള്ള സെമിനാർ, ശനിയാഴ്ച രാവിലെ 10:00ന് പൊതുയോഗവും ഉച്ചയ്ക്ക് 2:00 മുതൽ 4:00 വരെ ഉപവാസ പ്രാർത്ഥനയും ദിവസവും വൈകിട്ട് 7:00 ന് ഗാനശുശ്രൂഷ സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

യുഎസ്, കാനഡ, മെക്സിക്കോഎന്നിവിടങ്ങളിൽ നിന്നും ഇന്ത്യാ ഗൾഫ്, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തോളം ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും. സഭയുടെ ചീഫ് പാസ്റ്റർ, പ്രധാന ശുശ്രൂഷകർ എന്നിവർ പ്രസംഗിക്കും. സമാപന ദിവസമായ ജൂലൈ 12 ഞായറാഴ്ച രാവിലെ ഒൻപതിന് ന്യൂയോർക്ക്, ഷിക്കാഗോ,ഡാലസ്, ഹ്യൂസ്റ്റൺ, ഒർലാൻഡോ, ഒക്കലഹോമ, വാഷിങ്ടൺ, തുടങ്ങി അമേരിക്കയിലെ 40 പ്രാദേശിക സഭകളിലെയും കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെയും നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭാ ആരാധനയോടെ കൺവൻഷൻ സമാപിക്കും.

You might also like
6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Top Picks for You
Top Picks for You