newsroom@amcainnews.com

ഗാർലൻഡ് മേയർ സ്ഥാനാർഥി പി. സി മാത്യുവിൻറെ പ്രചാരണത്തിന് തുടക്കം

ഡാലസ്: മേയ് മൂന്നിന് ഒഴിവു വരുന്ന ഗാർലൻഡ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന പി.സി. മാത്യുവിൻറെ പ്രചാരണത്തിന് തുടക്കമായി. കെഇഎ ഹാളിൽ നടന്ന പ്രചാരണ പരിപാടിക്ക് ക്യാംപെയ്ൻ മാനേജർ മാർട്ടിൻ പാടേറ്റി നേതൃത്വം നൽകി. പാസ്റ്റർ കാർലൻഡ് റൈറ്റിൻറെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ചർച് സീനിയർ പാസ്റ്റർ ഷാജി കെ ഡാനിയേൽ, ക്യാംപെയ്ൻ ട്രഷറർ ബിൽ ഇൻഗ്രാം, ക്യാംപെയ്ൻ ടീം അംഗം ജോഷ് ഗാർഷ്യ,യുവ നേതാവും അധ്യാപകനുമായ ജോ മാവേര, പാസ്റ്റർ ഇർവിൻ ബാരെറ്റ്, സിറ്റി ഓഫ് സാക്സി കൗൺസിൽ സ്ഥാനാർഥി ഗുരുവിന്ദർസിങ്, സൈഫുൽ ഇസ്​ലാം, ക്യാംപെയ്ൻ അംഗം എബ്രഹാം മാത്യു, ക്യാംപെയ്ൻ അംഗം ആഷ്‌ലി വിൻസ്റ്റൺ എന്നിവർ പ്രസംഗിച്ചു.

ക്യാംപെയ്ൻ കമ്മിറ്റി അംഗം റയാൻ കീലൻ, പി.സി. മാത്യുവിൻറെ പ്രവർത്തനങ്ങളെ സദസിനു പരിചയപ്പെടുത്തി. പി.സി. മാത്യു മറുപടി പ്രസംഗത്തിൽ ഗാർലൻഡുമായുള്ള ദീർഘകാല ബന്ധം ഓർമിച്ചു. 2005ൽ അമേരിക്കയിൽ കാലുകുത്തിയപ്പോൾ ആദ്യമായി താമസിച്ചത് ഗാർലൻഡിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഇർവിങ്ങിലേക്ക് മാറേണ്ടിവന്നെങ്കിലും 2014ൽ ഗാർലൻഡിൽ വീട് വാങ്ങി.

ഗാർലൻഡിലെ റോസ്‌ഹിൽ റോഡിലുള്ള സിറോ മലബാർ പള്ളിയിലും ലോക്കസ്റ്റ് ഗ്രോവിലുള്ള സെൻറ് ഗ്രിഗോറിയോസ് പള്ളി ഓഡിറ്റോറിയത്തിലും പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഗാർലൻഡ് സിറ്റിയിൽ ബോർഡ് ആൻഡ് കമ്മീഷനുകളിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചു. മേയറുമായും കൗൺസിൽ അംഗങ്ങളുമായും സുഹൃത്ത് ബന്ധം സ്ഥാപിച്ചു. ഗാർലൻഡ് തൻറെ പ്രവർത്തന മേഖലയിൽ അന്നും ഇന്നും പ്രധാനപ്പെട്ട നഗരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻറെ വിജയത്തിനായി സഹായിക്കണമെന്ന് പി.സി മാത്യു അഭ്യർഥിച്ചു.

ഭാര്യ ഡെയ്സി മാത്യു, മകൾ ആലിൻ മാത്യു, മരുമകൻ ടിമോ കുരിയൻ, മകൻ അൻസൽ മാത്യു, മൂത്ത സഹോദരിയുടെ ഭർത്താവ് തോമസ് മാത്യു എന്നിവരോടൊപ്പമാണ് പ്രചാരണ ഉദ്ഘാടനത്തിന് പി.സി എത്തിയത്. പി. പി. ചെറിയാൻ, വർഗീസ് കയ്യാലക്കകം, പാസ്റ്റർ സണ്ണി വെട്ടാപ്പാല, പാസ്റ്റർ സാമുവേൽ ജോൺ, ജോളി സാമുവേൽ, ഹെറാൾഡ് പത്രാധിപർ തരകൻ സാർ, തോമസ് ചെല്ലേത്ത്, അനശ്വർ മാമ്പിളി, ജോൺ സാമുവേൽ, ജിൻസ് മാടമാണ (ഗ്രേസ് ഇൻഷുറൻസ്), കാൽ ജോർജ്, ബെന്നി ജോൺ, ജെയ്സി ജോർജ്സ, സജി സ്കറിയ (സൗണ്ട്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐറിനും ടിന്റുവും ജയകുമാർ പിള്ളയും അൽസ്റ്റർ മാമ്പിള്ളിയും ചാർളി വാരണത്തും പാട്ടുകൾ ആലപിച്ചു. പരിപാടിക്ക് എല്ലാ സഹായവും നൽകിയ കിയ ഉടമ സിബി, ഷാനു, അനിയൻകുഞ്ഞു എന്നിവരോടും സ്റ്റാഫിനോടുമുള്ള നന്ദിയും പി. സി. മാത്യു അറിയിച്ചു.

You might also like
Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Top Picks for You
Top Picks for You