newsroom@amcainnews.com

ഒൻ്റാരിയോയിലെ ഡഗ് ഫോർഡ് സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് തുക പരസ്യങ്ങൾക്കായി ചെലവഴിച്ചതായി റിപ്പോർട്ട്

ൻ്റാരിയോയിലെ ഡഗ് ഫോർഡ് സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് തുക പരസ്യങ്ങൾക്കായി ചെലവഴിച്ചതായി റിപ്പോർട്ട്. 112 മില്യൺ ഡോളർ ആണ് പരസ്യത്തിനായി ചെലവഴിച്ചത് എന്ന് ഓഡിറ്റർ ജനറൽ ഷെല്ലി സ്പെൻസിൻ്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ തുക, മുൻ വർഷത്തെ റെക്കോർഡ് ചെലവിനേക്കാൾ $8.4 മില്യൺ കൂടുതലാണ്.

പ്രീമിയർ ഡഗ് ഫോർഡിൻ്റെ പ്രൊഗ്രസീവ് കൺസർവേറ്റീവ് സർക്കാരിനെക്കുറിച്ച് പൊതുജനങ്ങളിൽ മികച്ച അഭിപ്രായം സൃഷ്ടിക്കാനാണ് ഈ പരസ്യ കാമ്പെനിൻ്റെ 38 ശതമാനവും ചെലവഴിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ പരസ്യങ്ങൾ വർധിക്കുന്നത് പതിവാണെങ്കിലും, പൗരന്മാർക്ക് പ്രയോജനകരമായ വിവരങ്ങൾ നൽകുന്നതിനേക്കാൾ ഭരണകക്ഷിയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് പല പരസ്യങ്ങളും ഉപയോഗിച്ചതെന്ന് ഓഡിറ്റർ ജനറൽ വിമർശിച്ചു.

ഒൻ്റാരിയോയിലെ പൗരന്മാർക്ക് കൃത്യമായ വിവരങ്ങൾ നൽകുക എന്നതായിരിക്കണം പൊതുപണം ഉപയോഗിച്ചുള്ള എല്ലാ കാമ്പെയ്‌നുകളുടെയും ലക്ഷ്യം. എന്നാൽ, “ഇറ്റ്‌സ് ഹാപ്പനിങ് ഹിയർ” പോലുള്ള ഒമ്പത് പരസ്യ കാമ്പെയ്‌നുകളും ഇതിനായിരുന്നില്ല എന്നും ഓഡിറ്റർ പറയുന്നു. 2018-ൽ അധികാരത്തിൽ വന്നതുമുതൽ ഇതുവരെ ഏകദേശം $452 മില്യൺ ഡോളറാണ് ഫോർഡ് സർക്കാർ പരസ്യങ്ങൾക്കായി ചെലവഴിച്ചത്.

You might also like

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

യുഎസ് പസിഫിക് കമാൻഡ്: പേരുമാറ്റവും ഭൂപട വിവാദവും

കാലാവസ്ഥാ വ്യതിയാനം: ആൽബർട്ടയിൽ ഇൻഷുറൻസ് നിരക്കുകളിൽ വൻ വർധന

ഫൊക്കാന വനിതാ ഫോറം ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് ഏഴിന്

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

നീറ്റ് പേപ്പർ ചോർച്ച: ‘ഡയപ്പർ ചലഞ്ചു’മായി സിജെപി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

Top Picks for You
Top Picks for You