newsroom@amcainnews.com

തമിഴ്നാട്ടിലെ വിവാദമായ ലൈംഗിക പീഡനക്കേസ്

The controversial sexual harassment case in Tamil Nadu

ലോകത്തെ ഞെട്ടിച്ച എപ്‌സ്റ്റീൻ മാതൃകയിലുള്ള ഒരു വലിയ ലൈംഗിക പീഡനക്കേസാണ് തമിഴ്നാട്ടിൽ പുറത്തുവന്നിരിക്കുന്നത്. ജെ.എം ഗ്രാനൈറ്റ്സ് ഉടമയും 84 കാരനുമായ ആർ.വീരമണി, പ്രായപൂർത്തിയാകാത്ത പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഇയാളുടെ സഹായികളായ മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി എന്നിവരെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പ്രതി കോടികൾ നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

12-16 വയസ്സിനിടയിലുള്ള പെൺകുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. വീടിന്റെ വളപ്പിൽ പന്തുകളിക്കുന്നത് പോലെ അഭിനയിച്ച് കുട്ടികളെ ആകർഷിക്കുകയും, ഷൂസും ചോക്ലേറ്റുകളും പണവും നൽകി വലയിലാക്കുകയുമായിരുന്നു പതിവ്. പിന്നീട് സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് ആഡംബര ബംഗ്ലാവുകളിലേക്കും ഹോട്ടൽ പാർട്ടികളിലേക്കും എത്തിച്ച് കുട്ടികളെ ക്രൂരമായ പീഡനത്തിനിരയാക്കി.

ആദ്യം പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോടതിയുടെ ഇടപെടലിനെത്തുടർന്ന് നടത്തിയ പുനരന്വേഷണമാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഈ രാഷ്ട്രീയ-സാമൂഹിക കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വലിയ തോതിലുള്ള വിവാദങ്ങളും നടന്നു വരുന്നുണ്ട്.

You might also like

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Top Picks for You
Top Picks for You