newsroom@amcainnews.com

നേതൃത്വ തിരഞ്ഞെടുപ്പിനൊരുങ്ങി ഒൻ്റാരിയോ ലിബറൽ പാർട്ടി

ബോണി ക്രോംബി രാജി പ്രഖ്യാപിച്ചതോടെ പുതിയ ലീഡറെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ച് ഒൻ്റാരിയോ ലിബറൽ പാർട്ടി. നേതൃത്വ മത്സരത്തിന് മേൽനോട്ടം വഹിക്കുന്നതിനായി “ലീഡർഷിപ്പ് വോട്ട് കമ്മിറ്റി” രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയതായി പാർട്ടി എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. അഞ്ച് വർഷത്തിനിടെ ഒൻ്റാരിയോ ലിബറൽ പാർട്ടിയുടെ മൂന്നാമത്തെ നേതൃത്വ മത്സരമാണിത്. നേതൃത്വ അവലോകനത്തിൽ 57 ശതമാനം വോട്ടുകൾ ലഭിച്ചെങ്കിലും ബോണി ക്രോംബി രാജിവെച്ചതോടെയാണ് നേതൃത്വ മത്സരത്തിന് തുടക്കമായത്.

പാർട്ടി ട്രഷറർ ഗബ്രിയേൽ സെകാലി അധ്യക്ഷനാകുന്ന കമ്മിറ്റിയിൽ പ്രസിഡൻ്റ് മക്ഗാരി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ഡേവിഡ് ഫാരോ എന്നിവരും ഉൾപ്പെടുന്നു. ഏറ്റവും കാര്യക്ഷമമായി നേതൃത്വ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താം എന്നതിനെക്കുറിച്ച് പാർട്ടി അംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനായി സർവേ നടത്തും. ന്യായവും, ആകർഷകവും, എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ നേതൃത്വ വോട്ട് എങ്ങനെ ഉറപ്പാക്കാം എന്നതിനെക്കുറിച്ച് OLP അംഗങ്ങളിൽ നിന്ന് ഫീഡ്‌ബാക്ക് ശേഖരിക്കുന്നതിനായി കമ്മിറ്റി സർവേ സംഘടിപ്പിക്കുമെന്ന് പാർട്ടി പറയുന്നു.

You might also like
Aid sector calls out lack of any mention of foreign aid in federal budget

ഫെഡറൽ ബജറ്റിൽ വിദേശ സഹായത്തെക്കുറിച്ച് (Foreign Aid) പരാമർശമില്ല: പ്രതിഷേധവുമായി സന്നദ്ധ സംഘടനകൾ

Indian market gains nearly 2%: Why global markets have rallied after Democrats won the US midterm elections?

ഇന്ത്യൻ വിപണിയിൽ ഏകദേശം 2% വർദ്ധനവ്: യുഎസ് മിഡ്‌ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചതിന് ശേഷം ആഗോള വിപണികൾ ഉയർന്നത് എന്തുകൊണ്ട്?

ടെക്സസിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റുകൾ: ജെയിംസ് തലറിക്കോ സെനറ്റിലേക്ക്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം: ട്രംപിന് കനത്ത തിരിച്ചടി

നോർത്ത് കാരൊലൈനയിൽ ‘നീല തരംഗം’: റോയ് കൂപ്പര്‍ക്ക് അട്ടിമറി വിജയം

6.22 ലക്ഷം പുതിയ സ്ഥിരതാമസക്കാർക്ക് അനുമതി: പുതിയ ഇമിഗ്രേഷൻ പ്ലാൻ ഇങ്ങനെ

Top Picks for You
Top Picks for You