newsroom@amcainnews.com

കാനഡയിലേക്കുള്ള മൂന്ന് മോഡലുകളുടെ ഉൽപാദനം നിർത്തി നിസ്സാൻ

കനേഡിയൻ വിപണിയിലേക്കുള്ള മൂന്ന് വാഹന മോഡലുകളുടെ യുഎസ് ഉൽപാദനം നിർത്തിവെച്ച്‌ നിസ്സാൻ. പാത്ത്ഫൈൻഡർ, മുരാനോ, ഫ്രോണ്ടിയർ എന്നീ മോഡലുകളുടെ ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചതായി കമ്പനി അറിയിച്ചു.

ഓട്ടോ താരിഫുകൾ അതിർത്തി കടന്നുള്ള വ്യാപാരത്തെ സങ്കീർണ്ണമാക്കുന്നതിനാലാണ് ഈ നടപടിയെന്ന് നിസ്സാൻ വ്യക്തമാക്കി. കാനഡയിലെ തങ്ങളുടെ വിൽപ്പനയുടെ 80 ശതമാനത്തിലധികവും ജപ്പാനിലും മെക്സിക്കോയിലും നിർമ്മിച്ച വാഹനങ്ങളിൽ നിന്നാണെന്ന് കമ്പനി പറയുന്നു. കാനഡയിലെ യുഎസ് ഉൽപ്പാദന യൂണിറ്റുകൾക്കായി നിലവിൽ ശരാശരി 90 ദിവസത്തെ ഇൻവെന്ററി നിലനിർത്തുന്നുണ്ടെന്നും വാഹന നിർമ്മാതാക്കൾ പറഞ്ഞു. കാനഡ-യുഎസ് വ്യാപാര ചർച്ച സമീപഭാവിയിൽ വിജയകരമായ ഒരു കരാറിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിസ്സാൻ കൂട്ടിച്ചേർത്തു.

You might also like

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

First in US Military History: US to Live Stream Execution

അമേരിക്കൻ സൈനിക ചരിത്രത്തിൽ ആദ്യം: വധശിക്ഷ തത്സമയം ലൈവ് സ്ട്രീം ചെയ്യാൻ യു.എസ്

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Top Picks for You
Top Picks for You