newsroom@amcainnews.com

രാത്രികാലങ്ങളിൽ വീടുകളിൽ അതിക്രമിച്ചു കടന്നുള്ള മോഷണങ്ങൾ കാൽഗറിയിൽ വർധിക്കുന്നു; താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആർസിഎംപി

കാൽഗറി: രാത്രികാലങ്ങളിൽ വീടുകളിൽ അതിക്രമിച്ചു കടന്നുള്ള മോഷണങ്ങൾ കാൽഗറിയിൽ വർധിച്ചതായി ആർസിഎംപിയുടെ മുന്നറിയിപ്പ്. കേസുകൾ വർധിച്ച സാഹചര്യത്തിൽ കമ്മ്യൂണിറ്റികളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് അവസാനം മുതൽ സതേൺ ആൽബെർട്ട ആർസിഎംപിക്ക് രാത്രി 11 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ താമസക്കാർ ഉറങ്ങിക്കിടക്കുമ്പോൾ വീടുകൾ തകർക്കപ്പെട്ടതായുള്ള നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു.

മോഷ്ടാക്കൾ അൺലോക്ക് ചെയ്ത സ്ലൈഡിംഗ് വാതിലുകളിലൂടെയും ജനാലകളിലൂടെയും പ്രവേശനം നേടുന്നു. പലപ്പോഴും അകത്തേക്ക് പ്രവേശിക്കാൻ സ്‌ക്രീനുകൾ മുറിക്കുകയും ചെയ്യുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി. അകത്ത് കടന്നാൽ പണമടങ്ങിയ പഴ്‌സ്, ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, വാഹന താക്കോലുകൾ തുടങ്ങിയ എളുപ്പത്തിൽ മോഷ്ടിച്ചുകൊണ്ടുപോകാൻ സാധിക്കുന്ന വസ്തുക്കളാണ് മോഷ്ടാക്കൾ എടുക്കുന്നത്. നിരവധി കേസുകളിൽ ഡ്രൈവ്‌വേകളിലോ, ഗ്യാരേജുകളിലോ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

രാത്രിയിൽ വീടും പരിസരവും സുരക്ഷിതമാക്കിവയ്ക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. വാതിലുകളും ജനലുകളും പൂട്ടിയിടണം. വിലപിടിപ്പുള്ള വസ്തുക്കൾ വീടിനുള്ളിൽ ഭദ്രമായി സൂക്ഷിച്ച് വയ്ക്കണം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

You might also like
Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

Top Picks for You
Top Picks for You