newsroom@amcainnews.com

ന്യൂസീലൻഡ് താരം കെയിൻ വില്യംസൺ വിരമിച്ചു

ന്യൂസീലൻഡ് ക്രിക്കറ്റ് താരം കെയിൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 16 വർഷം നീണ്ടുനിന്ന കരിയറിൽ മൂന്ന് ഫോർമാറ്റുകളിലായി 378 മത്സരങ്ങളിൽ പാഡണിഞ്ഞ താരം ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ്. നിലവിൽ ന്യൂസീലൻഡ് ടീം ഇംഗ്ലണ്ടിൽ നടത്തുന്ന ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് വില്യംസന്‍റെ ഈ അപ്രതീക്ഷിത തീരുമാനം. ലോർഡ്‌സിൽ നടന്ന ആദ്യ ടെസ്റ്റാണ് കരിയറിലെ തന്‍റെ അവസാന അന്താരാഷ്ട്ര മത്സരമെന്ന് വ്യക്തമാക്കിയ താരം, പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ കളിക്കില്ലെന്നും അറിയിച്ചു.

രാജ്യാന്തര ക്രിക്കറ്റിലും (19,346 റൺസ്), ടെസ്റ്റ് ക്രിക്കറ്റിലും (9,515 റൺസ്) ന്യൂസീലൻഡിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് വില്യംസൺ. 48 സെഞ്ചറികളും ആറ് ഇരട്ട സെഞ്ചറികളും നേടിയിട്ടുണ്ട്. 2010-ൽ ന്യൂസീലൻഡിനായി അരങ്ങേറ്റം കുറിച്ച വില്യംസൺ, കഴിഞ്ഞ വർഷം നവംബറിൽ ട്വൻ്റി-20 ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ന്യൂസീലൻഡ് ക്യാപ്റ്റൻ ആയും കെയിൻ വില്യംസൺ തിളങ്ങിയിരുന്നു. 2016 മുതൽ 2024 വരെ മൂന്ന് ഫോർമാറ്റുകളിലും ടീമിനെ നയിച്ചു. ഈ കാലയളവിൽ രണ്ട് ഐസിസി ലോകകപ്പ് ഫൈനലുകൾ, മൂന്ന് സെമിഫൈനലുകൾ എന്നിവ കളിച്ച കിവീസ്, 2021ൽ നടന്ന കന്നി ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ വീഴ്ത്തി കിരീടം നേടുകയും ചെയ്തു.

You might also like

പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

Why heavy rain repeatedly triggers landslides in Kerala

എന്തുകൊണ്ട് കനത്ത മഴ കേരളത്തിൽ വീണ്ടും വീണ്ടും ഉരുൾപൊട്ടലിന് കാരണമാകുന്നു?

Aging Workforce and Productivity in Canada: Why Experience is Crucial for Business Growth

കാനഡയിൽ പ്രായമാകുന്ന തൊഴിൽസേനയും ഉൽപ്പാദനക്ഷമതയും: സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് അനുഭവസമ്പത്ത് എന്തുകൊണ്ട് നിർണ്ണായകം?

Glasgow Commonwealth Games Come to a Close: Sports Secretary Adam van Koeverden Pays Tribute to Team Canada

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല: ടീം കാനഡയ്ക്ക് ആദരവുമായി കായിക സെക്രട്ടറി ആദം വാൻ കൂവർഡൻ

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

Top Picks for You
Top Picks for You