അമേരിക്കൻ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് ജർമ്മനിയിൽ പിടിയിൽ

യുഎസിലെ അരിസോനയിൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവാവ് ജർമ്മനിയിൽ അറസ്റ്റിലായി. അരിസോനയിലെ ടൂസണിൽ താമസിച്ചിരുന്ന ജുലിസ റൂബി സലസാർ (19) എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് വരുൺ ബച്ചിഗാരി (20) എന്ന ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം, മകളെ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ജുലിസയുടെ കുടുംബം ആവശ്യപ്പെട്ട വെൽഫെയർ പരിശോധനയിലാണ് ടൂസണിലെ അപ്പാർട്ട്മെൻ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും […]
വേള്‍ഡ് മലയാളി കൗണ്‍സില്‍ വടക്കേ അമേരിക്കന്‍ റീജിയനില്‍ പുതിയ പ്രൊവിന്‍സ്; ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സിന് തുടക്കം

വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) വടക്കേ അമേരിക്കന്‍ റീജിയന്‍റെ കീഴില്‍ ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സ് രൂപീകരിച്ചു. അമേരിക്ക റീജിയന്‍റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക സൂം യോഗത്തിലാണ് പുതിയ പ്രൊവിന്‍സ് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രൊവിന്‍സ് രൂപീകരിക്കുന്നതിന് മുന്‍കൈയെടുത്ത WMC ഗ്ലോബല്‍ OCI ഫോറം ചെയര്‍മാന്‍ സാജു തുറുത്തലിനെയും അമേരിക്ക റീജിയന്‍ പ്രസിഡൻ്റ് ബ്ലെസണ്‍ മണ്ണിലിനെയും WMC ഗ്ലോബല്‍ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫന്‍ അഭിനന്ദിച്ചു. യോഗത്തില്‍ WMC ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡൻ്റ് […]
ബിസി സമ്മർലാൻഡ് കാട്ടുതീയിൽ വയോധിക കൊല്ലപ്പെട്ടു: ആർസിഎംപി

ബ്രിട്ടീഷ് കൊളംബിയ സമ്മർലാൻഡിലെ ബാൾഡ് റേഞ്ചിലുണ്ടായ തീപിടുത്തത്തിൽ 80 വയസ്സുള്ള വയോധിക കൊല്ലപ്പെട്ടതായി ആർസിഎംപി അറിയിച്ചു. മെഡോ വാലി പ്രദേശത്തെ സ്വന്തം വീട്ടിൽ നിന്ന് കുടുംബാംഗത്തോടൊപ്പം ഒഴിഞ്ഞുപോകുന്നതിനിടെയാണ് വയോധിക മരിച്ചതെന്ന് പെൻ്റിക്റ്റൺ ആർസിഎംപി റിപ്പോർട്ട് ചെയ്തു. കാട്ടുതീയുമായി ബന്ധപ്പെട്ട മറ്റ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൗണ്ടീസ് കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച വൈകുന്നേരം 5:15 ഓടെയാണ് തീപിടുത്തം കണ്ടെത്തിയത്. അനിയന്ത്രിതമായി കത്തിപ്പടരുന്ന കാട്ടുതീ ഒകനാഗൻ തടാകത്തിലും ഫോൾഡർ, മെഡോ വാലി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത നാശനഷ്ടം സൃഷ്ടിച്ചു. കൂടാതെ ബാൾഡ് […]
വിദേശ അക്കാദമിക് എക്സാമിനർമാർക്ക് വർക്ക് പെർമിറ്റില്ലാതെ കാനഡയിൽ ജോലി ചെയ്യാം: ഫെഡറൽ സർക്കാർ

വിദേശ പൗരന്മാർക്ക് കാനഡയിൽ അക്കാദമിക് എക്സാമിനർമാരായി വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നതിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ പുറത്തിറക്കി ഫെഡറൽ സർക്കാർ. ജൂലൈ 31-ന് സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങളിലാണ് പുതിയ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇന്‍റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമിന്‍റെ (IMP) ഭാഗമായാണ് സർക്കാർ ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. വിദേശ പൗരന്മാരായ അപേക്ഷകർ അതാത് മേഖലയിൽ പ്രവൃത്തിപരിചയമുള്ള സീനിയർ അക്കാദമിക് വിദഗ്ദ്ധനോ അല്ലെങ്കിൽ ഇൻഡസ്ട്രി പ്രൊഫഷണലോ ആയിരിക്കണം. കൂടാതെ അക്കാദമിക് എക്സാമിനർമാരാകുന്നതിന് കനേഡിയൻ സർവ്വകലാശാല നൽകുന്ന […]
പുതിയ ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് ഓഗസ്റ്റ് 10ന് അക്കൗണ്ടിലേക്ക്

ഉയരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിനായി എല്ലാ മേഖലകളിലുമുള്ള കനേഡിയൻ പൗരന്മാരെ സഹായിക്കുന്നതിന് ഫെഡറൽ സർക്കാർ വിവിധ ആനുകൂല്യ പേയ്‌മെൻ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഒൻ്റാരിയോ നിവാസികൾക്കായുള്ള, നികുതി, ഊർജ്ജ ബില്ലുകൾ, ഭവന നികുതികൾ തുടങ്ങിയ പതിവ് ചെലവുകളെ മറികടക്കാൻ സഹായിക്കുന്ന പുതിയ ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് പേയ്‌മെൻ്റ് ഓഗസ്റ്റ് 10 തിങ്കളാഴ്ച വിതരണം ചെയ്യും. ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) […]
ഒൻ്റാരിയോ വോണിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഒൻ്റാരിയോയിലെ വോണിലുള്ള അമ്യൂസ്‌മെൻ്റ് പാർക്കിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. സംഭവത്തിൽ പഞ്ചാബിൽ നിന്നുള്ള 19 വയസ്സുള്ള ജുഗാദ് ധാമി എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ നിലവിൽ ബ്രാംപ്ടണിലാണ് താമസിക്കുന്നതെന്ന് യോർക്ക് റീജനൽ പോലീസ് അറിയിച്ചു. മെയ് 25-നായിരുന്നു സംഭവം. അമ്യൂസ്‌മെൻ്റ് പാർക്കിലെ റൈഡിൽ കയറുന്നതിനിടെയാണ് യുവതി ലൈംഗികാതിക്രമം നേരിട്ടത്. റൈഡ് ഓപ്പറേറ്ററായ ജുഗാദ് ധാമി സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പെൺകുട്ടിയോട് അതിക്രമം കാണിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരെ ലൈംഗികാതിക്രമം , കുട്ടികൾക്കെതിരെയുള്ള ലൈംഗിക […]
