newsroom@amcainnews.com

നെക്സസ് (Nexus) അപേക്ഷ: പുതിയ സമയപരിധി പ്രഖ്യാപിച്ച് CBSA

നെക്സസ് (Nexus) ട്രാവൽ കാർഡുകൾക്ക് അപേക്ഷിക്കുന്ന കനേഡിയൻ പൗരന്മാർക്കായി പുതിയ സമയപരിധി കാനഡ ബോർഡർ സർവീസസ് ഏജൻസി പ്രഖ്യാപിച്ചു. 2027 ഏപ്രിൽ 1 മുതൽ നെക്സസ് കാർഡിന് അപേക്ഷിക്കുന്നവർ നിബന്ധനകളോടെയുള്ള അനുമതി (conditional approval) ലഭിച്ച് രണ്ട് വർഷത്തിനുള്ളിൽ എൻറോൾമെൻ്റ് ഇന്‍റർവ്യൂ ക്രമീകരിക്കണമെന്ന് ഏജൻസി അറിയിച്ചു. കോവിഡ് മഹാമാരിയെ തുടർന്നുള്ള കാലതാമസം കാരണം അഞ്ച് വർഷത്തേക്ക് താൽക്കാലികമായി നീട്ടിയ കാലാവധിയാണ് ഇപ്പോൾ വെട്ടിച്ചുരുക്കിയിരിക്കുന്നത്.

എൻറോൾമെൻ്റ് ഇന്‍റർവ്യൂകൾക്കായി കൂടുതൽ സൗകര്യങ്ങൾ ലഭ്യമായതിനെത്തുടർന്നാണ് രണ്ട് വർഷത്തെ പഴയ സമയപരിധി തിരികെ കൊണ്ടുവരുന്നതെന്ന് CBSA വ്യക്തമാക്കി. നിലവിൽ ഇന്‍റർവ്യൂനായി കാത്തിരിക്കുന്നവർ അപേക്ഷ കാലഹരണപ്പെടാതിരിക്കാൻ എത്രയും പെട്ടെന്ന് അപ്പോയിന്റ്മെൻ്റ് ബുക്ക് ചെയ്യണം. 2027 ഏപ്രിൽ 1-ന് മുമ്പ് അനുമതി ലഭിച്ച അപേക്ഷകർ അഞ്ച് വർഷത്തിനുള്ളിലോ അല്ലെങ്കിൽ 2029 ഏപ്രിൽ 1-നകമോ (ഏതാണ് ആദ്യം വരുന്നത് അതനുസരിച്ച്) ഇന്‍റർവ്യൂ പൂർത്തിയാക്കണം. അപേക്ഷ സമർപ്പിച്ചതിന് ശേഷം, Nexus യാത്രക്കാർ CBSA, യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥരുമായി അഭിമുഖത്തിൽ പങ്കെടുക്കണം. വിരലടയാളം ശേഖരിക്കൽ, തിരിച്ചറിയൽ രേഖകളുടെ പരിശോധന, ചോദ്യം ചെയ്യൽ എന്നിവയാണ് അഭിമുഖത്തിൽ ഉണ്ടാവുക. കാനഡയ്ക്കും അമേരിക്കയ്ക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് അതിർത്തി കടക്കുന്നത് വേഗത്തിലാക്കാനും പ്രത്യേക ക്ലിയറൻസ് ലഭിക്കാനും നെക്സസ് കാർഡുകൾ സഹായിക്കുന്നു.

You might also like
Minister Solomon to respond to tariff pressures for businesses and organizations in the Greater Toronto Area

ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബിസിനസുകൾക്കും സംഘടനകൾക്കുമുള്ള താരിഫ് പ്രതിസന്ധിയിൽ മന്ത്രി ഇവാൻ സോലമാൻ പ്രഖ്യാപനം നടത്തും

ജോര്‍ജിയയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവെപ്പ്; 12 കൗമാരക്കാര്‍ക്ക് പരുക്ക്

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

PM looks at when to boost immigration as government gets system 'under control'

കാനഡയുടെ കുടിയേറ്റ നയം: ജനസംഖ്യയിൽ നിയന്ത്രിത വർദ്ധനവ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 പി.ആർ. ഇൻവിറ്റേഷൻ

കാൽനടയാത്രക്കാരുടെ സുരക്ഷ: പുതിയ ട്രാഫിക് സിഗ്നൽ സംവിധാനവുമായി കാൽഗറി സിറ്റി

Top Picks for You
Top Picks for You