newsroom@amcainnews.com

ഒക്ടോബറിൽ പണപ്പെരുപ്പം 3.1 ശതമാനത്തിൽ തുടരുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

ഓട്ടവ : ഒക്ടോബറിലും വാർഷിക പണപ്പെരുപ്പ നിരക്ക് 3.1 ശതമാനമായി തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ അറിയിച്ചു. സെപ്റ്റംബറിലും ഇതേ നിരക്കായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഊർജ്ജ മേഖലയെ ഒഴിവാക്കിയാൽ, പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറിലെ 2.1 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 2 ശതമാനമായി അല്പം കുറഞ്ഞുവെന്നും ഏജൻസി വ്യക്തമാക്കി. ഇന്ധനവിലയിലെ വർധന കണക്കിലെടുത്ത് വാർഷിക പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു.

മധ്യപൂർവേഷ്യയിലും യുക്രെയ്നിലും തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന് പ്രധാന കാരണമായത് പെട്രോൾ വിലയിലെ വർധനവാണ്. മുൻ മാസത്തെ 27.8 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ പെട്രോൾ വില 30.9 ശതമാനമായി ഉയർന്നു.

പെട്രോൾ, പ്രകൃതിവാതകം, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിലയിൽ വർധന രേഖപ്പെടുത്തിയതായി ഏജൻസി അറിയിച്ചു. മൊബൈൽ ഫോൺ പ്ലാനുകളുടെ നിരക്കിൽ കുറവുണ്ടായതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഒക്ടോബറിൽ പലചരക്ക് സാധനങ്ങളുടെ വിലയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2% വർധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.

You might also like
Foreigners' Role in Drug Trafficking Increases; Kerala Approaches Ministry of External Affairs Raising Concerns

ലഹരിക്കടത്തിൽ വിദേശികളുടെ പങ്ക് വർധിക്കുന്നു; ആശങ്ക അറിയിച്ച് കേരളം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു

Cheriyan Kuruvilla passes away; funeral on Saturday at Valanjavattom St. George Orthodox Church

ചെറിയാൻ കുരുവിള അന്തരിച്ചു; സംസ്കാരം ശനിയാഴ്ച വളഞ്ഞവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ

Most Canadians would reject a trade deal that includes tariffs, Nanos survey suggests

ഇറക്കുമതി തീരുവ ഉൾപ്പെടുന്ന വ്യാപാര കരാറിനെ ഭൂരിഭാഗം കനേഡിയൻ പൗരന്മാരും എതിർക്കുന്നതായി സർവ്വേ

സിഎഫ്ബി വെയ്ൻറൈറ്റിലെ തീപിടിത്തം: ചികിത്സയിലിരുന്ന സൈനികൻ മരിച്ചു

ഹീത്രൂ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മലയാളി വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ജോയ് കെ. തോമസ് അന്തരിച്ചു

N.L.’s top-billing doctor faces malpractice lawsuits from 2 former patients

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ പ്രമുഖ നേത്രരോഗവിദഗ്ദ്ധനെതിരെ മുൻ രോഗികളുടെ ചികിത്സാപിഴവ് കേസ്

Top Picks for You
Top Picks for You