newsroom@amcainnews.com

പുതിയ എക്സ്പ്രസ് എൻട്രി ഡ്രോ: 391 ഡോക്ടർമാർക്ക് ഇൻവിറ്റേഷൻ

കാനഡയിൽ പ്രവൃത്തിപരിചയമുള്ള ഫിസിഷ്യൻമാർക്കായി പ്രത്യേകം രൂപീകരിച്ച വിഭാഗത്തിലെ ആദ്യ നറുക്കെടുപ്പിൽ 391 ഡോക്ടർമാർക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. വെറും 169 സി.ആർ.എസ് (CRS) പോയിന്റ് നേടിയവർക്ക് വരെ ഇത്തവണ ഇൻവിറ്റേഷൻ കിട്ടി എന്നത് കുടിയേറ്റ ചരിത്രത്തിലെ തന്നെ വലിയൊരു മാറ്റമാണ്. 2021-ലെ കോവിഡ് കാലത്ത് രേഖപ്പെടുത്തിയ 75 പോയിന്റിന് ശേഷം എക്സ്പ്രസ് എൻട്രി ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കട്ട്-ഓഫ് സ്കോറാണിത്.

രാജ്യത്തെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി 2025 ഡിസംബറിലാണ് ഈ പുതിയ വിഭാഗം പ്രഖ്യാപിച്ചത്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് ഒരു വർഷമെങ്കിലും കാനഡയിൽ ഫുൾടൈം ഡോക്ടറായി ജോലി ചെയ്തിരിക്കണം. കൂടാതെ എക്സ്പ്രസ് എൻട്രിയുടെ അടിസ്ഥാന യോഗ്യതകളും പാലിച്ചിരിക്കണം. 2026-ൽ ഇതുവരെ നടന്ന എക്സ്പ്രസ് എൻട്രി 9 നറുക്കെടുപ്പുകളിലായി 30,848 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

You might also like

ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

ആഗോള റിലീസിന് ‘ഖലീഫ’: ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

ഡിജിറ്റൽ യുഗത്തിലെ തപാൽ വസന്തം: ജെൻ സിയുടെ പുതിയ ഹരം

Rae Bareli Murder Case: Husband and Wife Jointly Strangle Lover to Death

റായ്‌ബറേലി കൊലപാതകക്കേസ്: ഭർത്താവും ഭാര്യയും ചേർന്ന് കാമുകനെ ശ്വാസം മുട്ടിച്ചു കൊന്നു

Top Picks for You
Top Picks for You