newsroom@amcainnews.com

നാറ്റോ പ്രതിരോധ ചെലവ് അഞ്ച് ശതമാനമാക്കും; മാര്‍ക്ക് കാര്‍ണി

നാറ്റോ അംഗരാജ്യങ്ങള്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. 2035-ഓടെ ഓരോ രാജ്യവും തങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അഞ്ച് ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കാനാണ് ധാരണ. ബുധനാഴ്ച ഹേഗില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമാണ് കാര്‍ണി ഇക്കാര്യം അറിയിച്ചത്.

അതേസമയം കനേഡിയന്‍ സൈന്യത്തിന് ദീര്‍ഘകാലമായി ഫണ്ട് ലഭിക്കുന്നില്ലെന്നും, ഇത് പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനത്തെയും സൈനികരുടെ ശമ്പളത്തെയും ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാറ്റോയുടെ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കാനുള്ള തീരുമാനം സഖ്യരാജ്യങ്ങളെ കൂടുതല്‍ ശക്തമാക്കും. പുതിയ കരാര്‍ പ്രകാരം, കാനഡയുടെ പ്രതിരോധ ബജറ്റ് പ്രതിവര്‍ഷം ഏകദേശം 15000 കോടി ഡോളറായി വര്‍ധിക്കും. 2029-ല്‍ ഈ തീരുമാനങ്ങള്‍ ആഗോള സുരക്ഷാ സാഹചര്യങ്ങളുമായി ഒത്തുപോകുന്നുണ്ടോ എന്ന് വിലയിരുത്തുമെന്നും കാര്‍ണി അറിയിച്ചു. 1950-കള്‍ക്ക് ശേഷം കാനഡ ജിഡിപിയുടെ അഞ്ച് ശതമാനം പ്രതിരോധത്തിനായി ചെലവഴിച്ചിട്ടില്ല. നിലവില്‍ പ്രതിരോധചെലവിനായി അമേരിക്ക ഉള്‍പ്പെടെ ഒരു നാറ്റോ അംഗരാജ്യവും അഞ്ച് ശതമാനം ചെലവഴിക്കുന്നില്ല.

You might also like
Brazil - India Football Match: Kochi Metro with special services

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Top Picks for You
Top Picks for You