newsroom@amcainnews.com

യുഎസിൽ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്ന് 11 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു

യുഎസില്‍ സ്‌കൈ ഡൈവിംഗ് വിമാനം തകര്‍ന്ന് 11 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11.30ഓടെ മിസോറിയിലെ ബട്ട്‌ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് അപകടം. സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തകരാർ കണ്ടെത്തി തിരിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വിമാനത്തില്‍ ആകെ 12 പേരുണ്ടായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. കാന്‍സാസ് നഗരത്തില്‍ നിന്നും ഏകദേശം 66 മൈല്‍ അകലെയാണ് ബട്‌ലര്‍ നഗരം സ്ഥിതി ചെയ്യുന്നത്.

ബട്ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന സ്‌കൈഡൈവിംഗ് വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ ചിലര്‍ സ്‌കൈഡൈവിംഗിനായി തയ്യാറെടുക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ ഭാഗമായ ഒരു വയലിലാണ് വിമാനം തകര്‍ന്നുവീണത്. നാഷണൽ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചു. പസഫിക് എയറോ സ്‌പേസ് പി-750 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

You might also like

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You