newsroom@amcainnews.com

‘കൊലപാതകി, അറസ്റ്റ് ചെയ്യണം’: ചോര പുരണ്ട കൈകളുമായി വിജയ്; 41 പേർ മരിച്ചതിനു പിന്നാലെ കരൂരിലെ സംഭവത്തിൽ വിജയ്ക്കെതിരെ പോസ്റ്റർ

കരൂർ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിനു പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ്ക്ക് എതിരെ കരൂരിൽ പോസ്റ്റർ. വിജയ് കൊലപാതകിയാണെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കരൂരിൽ പോസ്റ്റർ ഉയർന്നത്. തമിഴ്നാട് വിദ്യാർഥി കൂട്ടായ്മ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ രക്തം പുരണ്ട കൈകളുമായി വിജയ് നിൽക്കുന്ന ചിത്രവും പതിച്ചിട്ടുണ്ട്.

അതേസമയം പോസ്റ്ററിനു പിന്നിൽ ഡിഎംകെയും സെന്തിൽ ബാലാജിയുമാണെന്ന് ടിവികെ ആരോപിച്ചു. സംഭവത്തിൽ സിബിഐയോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അതേസമയം അപകടത്തിൽ പരുക്കേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങളെ ഇതുവരെ വിജയ് സന്ദർശിച്ചിട്ടില്ല. കരൂരിലേക്കു പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അത് നിഷേധിച്ചു. അപകടത്തിൽ പരുക്കേറ്റ അറുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

You might also like

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Top Picks for You
Top Picks for You