ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത ആക്രമണവും, അതിനെ നേരിട്ട ധീരരായ നാല് യാത്രക്കാരുടെയും കഥയാണിത്. ഗുരുതരമായി പരിക്കേറ്റിട്ടും ഇന്ത്യൻ വംശജനായ പൈലറ്റ് സ്മിത് മിച്‌ചാർ കോക്പിറ്റിന്റെ വാതിൽ തുറന്ന് ജീവനക്കാരെ വിവരം അറിയിച്ചത് വലിയൊരു ദുരന്തം ഒഴിവാക്കി. ഈ നിർണായക ഘട്ടത്തിൽ പൈലറ്റിനെ രക്ഷിക്കാനും അക്രമിയെ കീഴ്പ്പെടുത്താനും മുന്നോട്ട് വന്ന ഇസ്രായേൽ പൗരന്മാരായ ആ നാല് യാത്രക്കാരുടെ ഇടപെടലുകൾ താഴെ പറയുന്നവയാണ്:
യാനിവ് ഹയുന്‍ (പ്ലമർ)
ആക്രമണ സമയത്ത് ആദ്യം കോക്പിറ്റിലേക്ക് ഓടിയെത്തിയ വ്യക്തിയാണ് പ്ലമറായ യാനിവ് ഹയുൻ. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് കുതിച്ചപ്പോൾ അക്രമി സീറ്റിലിരുന്ന് വിമാനം പ്രവർത്തനരഹിതമാക്കാൻ ശ്രമിക്കുന്നത് അദ്ദേഹം കണ്ടു. സിനിമകളിൽ കണ്ട പരിചയം വെച്ച് പെട്ടെന്ന് ‘മെയ്ഡേ, മെയ്ഡേ’ എന്ന് വിളിച്ചുപറയാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ ഇടപെടലുകളെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നേരിട്ട് രംഗത്തുവരികയും ചെയ്തിരുന്നു.
അസ്സാഫ് രാജ്മാന്‍ (ഇൻഷുറൻസ് ബിസിനസ്)
ഇൻഷുറൻസ് രംഗത്ത് പ്രവർത്തിക്കുന്ന അസ്സാഫ് രാജ്മാൻ ആണ് കോക്പിറ്റിലേക്ക് പാഞ്ഞെത്തിയ മറ്റൊരു യാത്രക്കാരൻ. ഒരു അമ്മയുടെ നിലവിളികേട്ടാണ് എന്തോ അപകടം സംഭവിച്ചുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. തുറന്നുകിടന്ന കോക്പിറ്റിലേക്ക് മറ്റ് യാത്രക്കാരുമായി ചേർന്ന് പ്രവേശിച്ച അദ്ദേഹം, ജീവനക്കാരുടെ സഹായത്തോടെ ഏകദേശം അമ്പത് മിനിട്ടോളം പരിശ്രമിച്ചാണ് അക്രമിയെ കീഴ്പ്പെടുത്തിയത്.
സീക്ക മാണെസ്
അപകടസമയത്ത് ജീവനക്കാരുടെ സഹായത്തോടെ കോക്പിറ്റിലേക്ക് ഓടിയെത്തിയ മറ്റൊരു പ്രധാന വ്യക്തിയാണ് സീക്ക മാണെസ്. വിമാനത്തിലുണ്ടായിരുന്ന ഹെഡ്‌ഫോണുകളുടെ കേബിളുകൾ ഉപയോഗിച്ചാണ് അക്രമിയെ പിടിച്ചു കെട്ടാൻ ഇവർ സഹായിച്ചത്. കോക്പിറ്റിൽ ആകെ രക്തംനിറഞ്ഞ ഭീകരാന്തരീക്ഷമായിരുന്നുവെന്നും, വിമാനം പഴയ നിലയിലാക്കാൻ തങ്ങൾ ഏറെ പണിപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
മൂസായേവ് ഷോട്ടു (ദന്തഡോക്ടർ)
ദന്തഡോക്ടറായ മൂസായേവ് ഷോട്ടുവാണ് പൈലറ്റിന് അടിയന്തര വൈദ്യസഹായം നൽകിക്കൊണ്ട് മാതൃകയായത്. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിലായിരുന്നെങ്കിലും പൈലറ്റ് തങ്ങളോട് സംസാരിച്ചതായും, തനിക്ക് 39 വയസ്സും രണ്ട് മക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞ കാര്യവും ഷോട്ടു അനുസ്മരിക്കുന്നു.







