newsroom@amcainnews.com

അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാനാവില്ല; ഫിഫ ലോകകപ്പ് മത്സരങ്ങൾ കാനഡയിലെ ആരോഗ്യസംവിധാനങ്ങളെ തകർച്ചയിലേക്ക് നയിക്കുമെന്ന് മെഡിക്കൽ വിദഗ്ധർ

വർഷം ജൂണിൽ ടൊറൻ്റോയിലും വാൻകൂവറിലുമായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ നിലവിൽ തന്നെ സമ്മർദ്ദത്തിലായ കാനഡയിലെ ആരോഗ്യസംവിധാനങ്ങളെ തകർച്ചയിലേക്ക് നയിക്കുമെന്ന് മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകകപ്പിൻ്റെ ഭാഗമായി ലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർ രാജ്യത്തേക്ക് എത്തുമ്പോൾ, അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാൻ അത്യാഹിത വിഭാഗങ്ങൾക്ക് സാധിക്കില്ലെന്ന് ടൊറൻ്റോയിലെ എമർജൻസി ഫിസിഷ്യൻ ഡോ. കാതറിൻ വാർണർ ചൂണ്ടിക്കാട്ടി. ‘കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ’ എഴുതിയ ലേഖനത്തിലൂടെയാണ്, വൻതോതിലുള്ള ആൾക്കൂട്ടം എത്തുന്നതിന് മുൻപ് തന്നെ ആരോഗ്യമേഖലയിലെ പോരായ്മകൾ പരിഹരിക്കേണ്ടതിൻ്റെ അനിവാര്യത അവർ വ്യക്തമാക്കിയത്.

നിലവിൽ പല ആശുപത്രികളും 100 ശതമാനത്തിലധികം ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്നും, ഒരു ചെറിയ അപകടം പോലും താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് സംവിധാനങ്ങളെന്നും ഡോക്ടർമാർ പറയുന്നു. മുൻകാലങ്ങളിൽ കായിക മത്സരങ്ങൾക്കിടയിൽ മദ്യപാനവും തർക്കങ്ങളും മൂലം പരിക്കേറ്റവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായ സാഹചര്യം അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. സ്റ്റേഡിയങ്ങളിലെ ഗാലറി തകരുന്നത് പോലുള്ള വലിയ ദുരന്തങ്ങൾ സംഭവിച്ചാൽ രോഗികളെ പ്രവേശിപ്പിക്കാൻ ഐസിയു ബെഡുകളോ ആവശ്യത്തിന് ഡോക്ടർമാരോ ഉണ്ടാകില്ലെന്ന ഭയമാണ് വിദഗ്ധർ പങ്കുവെക്കുന്നത്. പകർച്ചവ്യാധി പടരാനുള്ള സാധ്യത മുൻനിർത്തി നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും, അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മതിയായ കിടക്കകളും ജീവനക്കാരും ഉറപ്പാക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

You might also like
11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Top Picks for You
Top Picks for You