newsroom@amcainnews.com

ഓട്ടവയിൽ അഞ്ചാംപനി പടരുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ഓട്ടവയിൽ അഞ്ചാംപനി വീണ്ടും അഞ്ചാംപനി പടരുന്നു. അഞ്ചാംപനി ബാധ ആശങ്ക ഉയർന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ സന്ദർശിച്ചവർ ജാഗ്രത പുലർത്തണമെന്ന് ഓട്ടവ പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 10:20 നും ഉച്ചയ്ക്ക് 2 നും ഇടയിൽ 528 ഓൾഡ് സെന്റ് പാട്രിക് സ്ട്രീറ്റിലുള്ള സെന്റ് ആനി പള്ളിയിലെ സെന്റ് ക്ലെമന്റ് ഇടവകയിൽ എത്തിയവർക്കാണ്‌ ജാഗ്രതാ നിർദ്ദേശം. സെപ്റ്റംബർ 29 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ രാവിലെ 9 നും 12 നും ഇടയിൽ 415 പിക്കാഡിലി അവന്യൂവിലുള്ള സെന്റ് ജോർജ്ജ് ഇടവകയിലെത്തിയവർക്കും അണുബാധയ്ക്ക് സാധ്യതയുണ്ട്. ഈ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് അഞ്ചുകേസുകളുടെ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.

മുകളിൽ പറഞ്ഞ സമയങ്ങളിൽ ഈ രണ്ട് സ്ഥലങ്ങൾ സന്ദർശിച്ചവർ 21 ദിവസത്തേക്ക് അഞ്ചാംപനി ലക്ഷണങ്ങൾ നിരീക്ഷിക്കണം. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, വായിൽ വെളുത്ത പാടുകൾ, കണ്ണ് ചുവക്കുകയും വെള്ളം വരികയും ചെയ്യുക എന്നതാണ് അഞ്ചാംപനി രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം, സാധാരണയായി മുഖത്ത് ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും ശരീരത്തിലുടനീളം വ്യാപിക്കുകയും ചെയ്യും.

You might also like

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Top Picks for You
Top Picks for You