newsroom@amcainnews.com

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

യുഎസിലെ ടെന്നസിയില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ ഗുരുതര പിഴവുകള്‍ സംഭവിച്ചതിനു പിന്നാലെ അത്യാസന്ന നിലയിലായ യുവതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.വധശിക്ഷാ ശ്രമത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ക്രിസ്റ്റ പൈക്കിന് ബോധം വീണതായി അവരുടെ അഭിഭാഷകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30ന് നാഷ് വില്ലില്‍ വധശിക്ഷ നടപ്പാക്കുന്നതിനിടെ രണ്ട് ഡോസ് പെൻ്റോബാര്‍ബിറ്റല്‍ നല്‍കിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പൈക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും താല്‍ക്കാലികമായി വെൻ്റിലേറ്ററിന്‍റെ സഹായം നല്‍കുകയും ചെയ്തിരുന്നു. 50 വയസ്സുള്ള പൈക്കിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും പൂര്‍ണമായി സുഖപ്പെടാന്‍ ഏറെ സമയം വേണ്ടിവരുമെന്നും അഭിഭാഷകര്‍ പറഞ്ഞു.

രണ്ട് ഡോസ് മാരക മരുന്ന് നല്‍കിയിട്ടും ജീവനോടെ രക്ഷപ്പെട്ട പൈക്ക് ഇപ്പോഴും ചികിത്സയിലാണ്. കൈകള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിലെ കിടക്കയില്‍ കൈവിലങ്ങോടെയാണ് കഴിയുന്നതെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. ടെന്നസിയിലെ മരണശിക്ഷാ പട്ടികയിലുള്ള ഏക വനിതയാണ് ക്രിസ്റ്റ പൈക്ക്. 1995-ല്‍ 19 വയസ്സുള്ള കോളീന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൈക്കിന് വധശിക്ഷ വിധിച്ചത്. അവസാന നിമിഷം വരെ നടന്ന നിരവധി നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് മരുന്ന് കുത്തിവച്ച് വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചത്.

You might also like
No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

കാർണിക്കെതിരെ വധഭീഷണി: എഡ്മിന്‍റൻ സ്വദേശി അറസ്റ്റിൽ

പെൻസിൽവേനിയയിൽ അഞ്ചാംപനി വ്യാപനം രൂക്ഷം: അഞ്ച് മരണം

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

Mamdani calls for US to join ICC, arrest Netanyahu during Theo Von podcast appearance: ‘Architect of a horrific genocide

അമേരിക്ക അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ചേരണമെന്നും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും മംദാനി: തിയോ വോൺ പോഡ്‌കാസ്റ്റിൽ രൂക്ഷവിമർശനം

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Top Picks for You
Top Picks for You