newsroom@amcainnews.com

വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു

Trump administration targets further limits on skilled foreign workers

യുഎസിലെ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള (ഗ്രീൻ കാർഡ്) വഴികൾ പരിമിതപ്പെടുത്തുന്ന പുതിയ നിർദ്ദേശവുമായി ട്രംപ് ഭരണകൂടം രംഗത്തെത്തി. നിയമപരമായ കുടിയേറ്റം കർശനമാക്കുന്നതിന്റെ ഭാഗമായാണ് ലേബർ ഡിപ്പാർട്ട്മെന്റ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

പ്രമുഖ യുഎസ് ടെക് കമ്പനികളും ഔട്ട്സോഴ്സിങ് സ്ഥാപനങ്ങളും വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് ലഭ്യമാക്കാൻ ഉപയോഗിക്കുന്ന സ്ഥിര തൊഴിൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമിനെയാണ് (PERM) പുതിയ പരിഷ്കാരങ്ങൾ ബാധിക്കുന്നത്. തസ്തികയിലേക്ക് യോഗ്യരായ അമേരിക്കൻ തൊഴിലാളികൾ ലഭ്യമല്ലെന്നും, വിദേശികളെ നിയമിക്കുന്നത് അമേരിക്കക്കാരുടെ ശമ്പളത്തെയോ തൊഴിൽ സാഹചര്യങ്ങളെയോ ബാധിക്കില്ലെന്നും കമ്പനികൾ ഇതിലൂടെ തെളിയിക്കേണ്ടതുണ്ട്.

വിദേശ തൊഴിലാളിയെ നിയമിക്കുന്നതിന് മുമ്പ് അമേരിക്കൻ തൊഴിലാളികൾക്ക് ദോഷം വവരില്ലെന്ന് തെളിയിക്കാൻ കമ്പനികൾ കൂടുതൽ കടമ്പകൾ കടക്കേണ്ടി വരും. പ്രൊഫഷണൽ നഴ്സുമാർ, അസാധാരണ കഴിവുള്ള ശാസ്ത്രജ്ഞർ തുടങ്ങിയ തൊഴിൽ മേഖലകളിൽ നിലവിലുണ്ടായിരുന്ന ഇളവുകൾ ഒഴിവാക്കാനും പുതിയ നീക്കത്തിൽ ലക്ഷ്യമിടുന്നു.

കഴിഞ്ഞ ഒക്ടോബറിൽ മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾക്ക് PERM പ്രോഗ്രാം ഉപയോഗിക്കുന്നതിൽ യുഎസ് സർക്കാർ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലേബർ ഡിപ്പാർട്ട്മെന്റിന്റെ പുതിയ ഓവർഹോൾ പ്രഖ്യാപനം. പ്രിൻ്റ് പരസ്യങ്ങൾക്ക് പകരം ഇലക്ട്രോണിക് ജോബ് പരസ്യങ്ങൾ വഴി ഉയർന്ന ഗുണനിലവാരമുള്ള അമേരിക്കൻ തൊഴിലാളികളിലേക്ക് എത്താൻ റിക്രൂട്ട്മെന്റ് രീതികൾ ആധുനികവൽക്കരിക്കാൻ പുതിയ നിർദ്ദേശം കമ്പനികളോട് ആവശ്യപ്പെടുന്നു.

കൂടാതെ, സമാനമായ തസ്തികകളിൽ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് രണ്ട് വർഷത്തിനകം വിദേശ തൊഴിലാളികൾക്കായി PERM സർട്ടിഫിക്കേഷന് അപേക്ഷിക്കുന്നതിൽ നിന്നും യുഎസ് തൊഴിലുടമകളെ ഇത് വിലക്കും. ഫെഡറൽ രജിസ്ട്രിയിൽ പ്രസിദ്ധീകരിക്കുന്ന ഈ നിർദ്ദേശം, നിയമമായി നടപ്പിലാകുന്നതിന് മുൻപ് 60 ദിവസത്തെ പൊതു അഭിപ്രായ രൂപീകരണത്തിന് വിധേയമാകും.

You might also like

സാങ്കേതിക തകരാര്‍ പരിഹരിച്ചു; യുണൈറ്റഡ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി: കുടിയേറ്റ, വീസ നിയന്ത്രണങ്ങളുമായി യുഎസ്-കാനഡ

Quebecor makes $31B offer to acquire Telus

ടെലസിനെ ഏറ്റെടുക്കാൻ 31 ബില്യൺ ഡോളറിന്റെ വാഗ്ദാനവുമായി ക്യുബെക്കോർ

സസ്കാച്വാനിലെ പോൾട്രി ഷോയിൽ പക്ഷിപ്പനി: ജാഗ്രതാ നിർദ്ദേശം നൽകി CFIA

ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന് പുതുനേതൃത്വം; ഗോപിനാഥക്കുറുപ്പ് പ്രസിഡൻ്റ്, രഞ്ജിത് പിള്ള സെക്രട്ടറി

പനി പേടിയിൽ കാനഡ: ഒരാഴ്ചക്കിടെ 4,200-ലധികം കേസുകൾ

Top Picks for You
Top Picks for You