newsroom@amcainnews.com

ടെക്നോളജി മേഖലക്ക് കരുത്ത് പകർന്ന് പ്രമുഖ ഐ.ടി. കമ്പനിയായ എച്ച്.സി.എൽ.ടെക് കാൽഗറി നഗരത്തിൽ പ്രവർത്തനം തുടങ്ങുന്നു

കാൽഗറിയുടെ ടെക്നോളജി മേഖലക്ക് കരുത്ത് പകർന്ന്, പ്രമുഖ ഐ.ടി. കമ്പനിയായ എച്ച്.സി.എൽ.ടെക് നഗരത്തിൽ പ്രവർത്തനം തുടങ്ങുന്നു. ദി ആംപർസാൻഡ് കോംപ്ലക്‌സിൽ ആണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കാൽഗരിയിലെ ക്ലയൻ്റുകളുമായി സഹകരിച്ച് ഇന്നോവേറ്റീവ് ടെക്നോളജി സൊല്യൂഷൻസ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഈ വിപുലീകരണം പ്രാദേശിക തലത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും കാനഡയുടെ ടെക്നോളജി രംഗം വളർത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാൽഗറിയിലെ ഐ.ടി. മേഖലയുടെ വളർച്ചാ സാധ്യതകൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ് ഇത്. അടുത്തിടെ കാൽഗറിയിൽ പ്രവർത്തനം ആരംഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ഐ.ടി. കമ്പനിയാണ് എച്ച്.സി.എൽ.ടെക്. AI, സൈബർ സുരക്ഷ, ഡാറ്റ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എച്ച്.സി.എൽ.ടെക് ലക്ഷ്യമിടുന്നത്. ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികൾ കാൽഗറിയിൽ ഉണ്ടെന്നും, കമ്പനികൾക്ക് വേഗത്തിൽ വളരാൻ കഴിയുന്ന മികച്ച സ്ഥലമാണ് കാൽഗറിയെന്നും ഈ പുതിയ നിക്ഷേപം തെളിയിക്കുന്നതായി ഇൻവെസ്റ്റ് ആൽബർട്ടയുടെ സി.ഇ.ഒ. പറഞ്ഞു.

You might also like
Arshdeep Singh scripts history, joins Javagal Srinath and Mohammed Shami in elite list as India bowl out New Zealand for 185

ന്യൂസിലൻഡിനെ 185 റൺസിന് പുറത്താക്കി ഇന്ത്യ; ജവഗൽ ശ്രീനാഥിനും ഷമിക്കുമൊപ്പം അപൂർവ്വ പട്ടികയിൽ ഇടംപിടിച്ച് അർഷ്ദീപ് സിംഗ്

മോസ്കോയിൽ ഭീകരാക്രമണ ഭീഷണി: ജാഗ്രതാ നിർദ്ദേശം നൽകി ഗ്ലോബൽ അഫയേഴ്‌സ് കാനഡ

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

Driver dead after airborne deer strikes pickup truck in Georgina, police say

ജോർജിനയിൽ കാറിടിച്ച് തെറിച്ചുയർന്ന മാൻ ട്രക്കിലിടിച്ച് ഡ്രൈവർ മരിച്ചു

പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ നീക്കം: ഇല്ലിനോയിയിലെ 11 കൗണ്ടികളില്‍ നാളെ ജനഹിതപരിശോധന

വീസ നിയമങ്ങൾ കർശനമാക്കി ഓസ്ട്രേലിയ: ഇന്ത്യൻ അപേക്ഷകർക്ക് ബയോമെട്രിക് വിവരങ്ങൾ നിർബന്ധം

Top Picks for You
Top Picks for You