newsroom@amcainnews.com

ജോലിക്കു പകരം ഭൂമി അഴിമതിക്കേസ്: ലാലു പ്രസാദ് യാദവിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്ത് ഇ.ഡി; ഓഫീസ് വളഞ്ഞ് ലാലുവിനായി മുദ്രാവാക്യങ്ങൾ മുഴക്കി ആർജെഡി പ്രവർത്തകർ

പട്ന: ജോലിക്കു പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാലു മണിക്കൂറോളം ചോദ്യം ചെയ്തു. പട്നയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. മകൾ മിസാ ഭാരതി എംപിക്കൊപ്പമാണു ലാലു ചോദ്യം ചെയ്യലിനു ഹാജരായത്. ആർജെഡി പ്രവർത്തകർ ഇ.ഡി ഓഫിസ് വളഞ്ഞു ലാലുവിനായി മുദ്രാവാക്യങ്ങൾ മുഴക്കി.

കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇ.ഡി ഇതേ കേസിൽ ചോദ്യം ചെയ്തിരുന്നു. ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽ നിന്നു തുച്ഛ വിലയ്ക്ക് ഭൂമി എഴുതി വാങ്ങിയെന്നാണു കേസ്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി. ഡൽഹി തിരഞ്ഞെടുപ്പിനു ശേഷം അന്വേഷണ ഏജൻസികൾ ബിഹാറിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു താൻ പ്രവചിച്ചിരുന്നതായി തേജസ്വി ഓർമിപ്പിച്ചു.

You might also like

കഥകളിലെ വിസ്മയ വിമാനം യാഥാർത്ഥ്യമാക്കി അരുൺ; രാജ്യത്തെ ഏക ആംഫിബിയൻ സീപ്ലെയ്ൻ പൈലറ്റായ നെടുങ്കുന്നം സ്വദേശിയുടെ അപൂർവ നേട്ടം

CUSMA കരാർ റദ്ദാക്കും: ജി7 ഉച്ചകോടിക്കിടെ ഭീഷണിയുമായി ട്രംപ്

B35 ബുള്ളറ്റ് ട്രെയിൻ പദ്ധതി: 350 കി.മീ വേഗതയുള്ള അതിവേഗ ട്രെയിൻ നിർമ്മാണത്തിനായി NHSRCL ശേഷി വിലയിരുത്തൽ ആരംഭിച്ചു

കുട്ടികളുടെ സുരക്ഷയും സോഷ്യൽ മീഡിയ ഭീമന്മാരുടെ നിയമപ്പോരാട്ടവും

തകർച്ചയുടെ നിഴലിൽ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം: അധികൃതരുടെ അനാസ്ഥയും നാട്ടുകാരുടെ പ്രതിഷേധവും

ഉപഭോക്തൃ പരാതികൾ ഉടൻ തീർപ്പാക്കണം; ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി FCAC

Top Picks for You
Top Picks for You