newsroom@amcainnews.com

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സിയുടെ ഓണാഘോഷം നാളെ

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സിയുടെ അഭിമുഖ്യത്തിൽ ഓണാഘോഷം നാളെ (ഓഗസ്റ്റ് 30 ഞായറാഴ്ച) ന്യൂ മിൽഫോഡ് എൽക് ലോഡ്ജ് ഹാളിൽ (New Milford Elks Lodge, 1 Patrolman Ray Woods Dr, New Milford 07646 ) അതിവിപുലമായി സംഘടിപ്പിക്കും. ഓണാഘോഷത്തിൻ്റെ ഭാഗമായി കേരളത്തിൻ്റെ സമൃദ്ധമായ സാംസ്‌കാരികത്തനിമയും പാരമ്പര്യവും ഉൾക്കൊണ്ടാണ് കലാവിരുന്നുകൾ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങുന്ന ഓണാഘോഷത്തിൽ ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ, ബാൻഡ് NRI നയിക്കുന്ന മ്യൂസിക്കൽ ഷോ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ഫൊക്കാന പ്രസിഡൻ്റ് ഫിലിപ്പോസ് ഫിലിപ്പ് ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യാഥിതിയായിരിക്കും. ഓണാഘോഷ ചടങ്ങിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സി പൊന്നോണത്തിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് നൈനാൻ ജേക്കബ്, സെക്രട്ടറി സോജൻ ജോസഫ്, ട്രഷറർ തോമസ് മാത്യു, വൈസ് പ്രസിഡൻ്റ് കെ ജി തോമസ്, കോശി കുരുവിള (BOT ചെയർമാൻ) എന്നിവർ അറിയിച്ചു.

You might also like

മോൺട്രിയലിൽ എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് എയർ കാനഡ ജീവനക്കാർ പിടിയിൽ

Media Fraternity Unity: IPCNT Hosts Grand Onam Celebration

മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ; ഐപിസിഎൻടി ഓണാഘോഷം പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ചു

Montana Shooting and Fire: Attacker Kills Eight Family Members Before Ending Own Life

മോണ്ടാനയിലെ വെടിവെയ്പും തീപിടുത്തവും: കുടുംബത്തിലെ എട്ടുപേരെ കൊലപ്പെടുത്തി അക്രമി ജീവനൊടുക്കി

Canadian Home Sales Climb Again in July

ജൂലൈയിൽ കനേഡിയൻ ഭവന വിൽപനയിൽ വീണ്ടും വർധനവ്

Major Changes in the Global Oil Market: OPEC Weakens, Trump's Intervention, and Benefits for India

ആഗോള എണ്ണവിപണിയിൽ വൻ മാറ്റങ്ങൾ: ഒപെക് ദുർബലമാകുന്നു, ട്രംപിന്റെ ഇടപെടലും ഇന്ത്യയ്ക്കുള്ള നേട്ടങ്ങളും

ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലി ടൂർണമെൻ്റ്: അൻസിബ ഹസ്സനും സുധീഷ് ശശികുമാറും മുഖ്യാഥിതികൾ

Top Picks for You
Top Picks for You