newsroom@amcainnews.com

ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാര കേസ്

ബേബി പൗഡർ ഉൾപ്പെടെയുള്ള ടാൽകം ഉൽപ്പന്നങ്ങളുടെ നിരന്തര ഉപയോഗം അർബുദത്തിന് കാരണമായി എന്ന പരാതിയിൽ വലിയ തുക നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയോട് ന്യൂജഴ്‌സിയിലെ ഫെഡറൽ കോടതി ഉത്തരവിട്ടു. ഏകദേശം പത്തു വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് 550 കോടി ഡോളർ (അതായത് ഏകദേശം 52,699 കോടി രൂപ) നൽകാൻ നിർദേശമുണ്ടായിരിക്കുന്നത്.

കമ്പനിയുടെ ബേബി പൗഡറുകളിൽ ആസ്ബറ്റോസിന്റെ സാന്നിധ്യമുണ്ടെന്നും ഇത് മെസോതെലിയോമ അടക്കമുള്ള ഗുരുതരമായ അർബുദ രോഗങ്ങൾക്ക് വഴിവെച്ചെന്നുമാണ് പ്രധാന ആരോപണം. ഈ നിയമപോരാട്ടത്തിൽ പരാതി ഉന്നയിച്ചവരിൽ 95 ശതമാനം ആളുകൾക്ക്, അതായത് എഴുപത്താറായിരത്തിലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ വൈസ് പ്രസിഡന്റ് എരിക് ഹാസ് പ്രതികരിച്ചത്. ജീവൻരക്ഷാ മരുന്നുകളുടെയും അത്യാധുനിക ഉപകരണങ്ങളുടെയും നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കേസുകൾ തീർപ്പാക്കാൻ കമ്പനി തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Top Picks for You
Top Picks for You