newsroom@amcainnews.com

ലോകപ്രശസ്ത ജമൈക്കൻ സംഗീതജ്ഞനും റെഗ്ഗെ സംഗീതത്തിന്റെ ആഗോള പ്രചാരകനുമായ ജിമ്മി ക്ലിഫ് അന്തരിച്ചു

ന്യൂയോർക്ക്: ലോകപ്രശസ്ത ജമൈക്കൻ സംഗീതജ്ഞനും റെഗ്ഗെ സംഗീതത്തിന്റെ ആഗോള പ്രചാരകനുമായ ജിമ്മി ക്ലിഫ് (81) അന്തരിച്ചു. ബോബ് മാർലിക്കൊപ്പം റെഗ്ഗെ സംഗീതത്തെ ലോകവേദിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ജയിംസ് ചേംബേഴ്സ് എന്നായിരുന്നു യഥാർഥ പേര്. 1972 ൽ പുറത്തിറങ്ങിയ ‘ദ് ഹാർഡർ ദെ കം’ എന്ന സിനിമയിൽ അഭിനയിച്ചതോടെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായി.

മെനി റിവേഴ്സ് ടു ക്രോസ്, യു കാൻ ഗെറ്റ് ഇറ്റ് ഇഫ് യു റിയലി വാണ്ട് തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റുകളിൽ ചിലതാണ്. വിയറ്റ്നാം യുദ്ധത്തിനെതിരെ ജിമ്മി എഴുതിയ ‘വിയറ്റ്നാം’ എന്ന ഗാനത്തെ ബോബ് ഡിലൻ എക്കാലത്തെയും മികച്ച പ്രതിഷേധ ഗാനം എന്നാണു വിശേഷിപ്പിച്ചത്. 2 ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചു. ജമൈക്കൻ സർക്കാർ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് മെറിറ്റ്’ നൽകി ആദരിച്ചിരുന്നു.

You might also like
Major Changes in the Global Oil Market: OPEC Weakens, Trump's Intervention, and Benefits for India

ആഗോള എണ്ണവിപണിയിൽ വൻ മാറ്റങ്ങൾ: ഒപെക് ദുർബലമാകുന്നു, ട്രംപിന്റെ ഇടപെടലും ഇന്ത്യയ്ക്കുള്ള നേട്ടങ്ങളും

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

SEC Sorority Rush Week: Rigorous Prep and Tearful Moments

എസ്.ഇ.സി.യിലെ സോറിറ്റി റഷ് വാരാഘോഷം: കഠിനമായ തയ്യാറെടുപ്പുകളും കണ്ണീരണിഞ്ഞ നിമിഷങ്ങളും

US Federal Court Strikes Down Visa Ban on 75 Countrie

75 രാജ്യങ്ങൾക്കുള്ള അമേരിക്കൻ വീസ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

Missing NYC grandma found dead in Las Vegas drainage ditch as surveillance captures her ‘collapsing’ during final moments: cops

ന്യൂയോർക്കിൽ നിന്ന് കാണാതായ വൃദ്ധയെ ലാസ് വെഗാസിൽ മരിച്ച നിലയിൽ കണ്ടെത്തി

Montana Shooting and Fire: Attacker Kills Eight Family Members Before Ending Own Life

മോണ്ടാനയിലെ വെടിവെയ്പും തീപിടുത്തവും: കുടുംബത്തിലെ എട്ടുപേരെ കൊലപ്പെടുത്തി അക്രമി ജീവനൊടുക്കി

Top Picks for You
Top Picks for You