newsroom@amcainnews.com

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Jaundice spreading in Vandoor: Health department issues alert directive

മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം അതിവേഗം പടരുന്നതായി റിപ്പോർട്ട്. മഞ്ചേരി റോഡിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് കൂടുതലായി രോഗബാധയുണ്ടായിട്ടുള്ളത്. ഇന്നലെ മാത്രം 15 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വിലയിരുത്തുന്നു. മഞ്ഞപ്പിത്തത്തിന് പുറമെ എലിപ്പനി, വൈറൽ പനി, അഞ്ചാംപനി, വയറിളക്കരോഗങ്ങൾ തുടങ്ങിയവയും മലയോര മേഖലയിൽ പടരുന്നുണ്ടെന്ന് നേരത്തെ തന്നെ മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടയിൽ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോരൂർ പഞ്ചായത്തിലെ രണ്ട് യുവാക്കൾ മരണപ്പെടുകയുമുണ്ടായി.

രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കണ്ണിലും മൂത്രത്തിലും മഞ്ഞനിറം, ക്ഷീണം, വയറുവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ വൈദ്യപരിശോധന നടത്തണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്യുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, പഴകിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കൂടാതെ, രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഭക്ഷണ വിൽപ്പനശാലകളിൽ ശുചിത്വ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷണ പാചകത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്നവരും നിർബന്ധമായും ആരോഗ്യ പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ട്. വാർഡ് തലങ്ങളിൽ ആശാപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും പുരോഗമിക്കുകയാണ്.

You might also like

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

Top Picks for You
Top Picks for You