newsroom@amcainnews.com

നിങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഒളിക്യാമറ ഉണ്ടോ? ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ പരിശോധിക്കാം? സഹായത്തിന് സ്മാർട്ട്ഫോണും

രിചിതമല്ലാത്ത താമസ സ്ഥലങ്ങളിൽ തങ്ങേണ്ടിവരുന്നത് പലർക്കും ഒരു പേടിസ്വപ്‌നമാണ്. രഹസ്യ ക്യാമറകളുണ്ടാകുമോ എന്ന സംശയമാണ് അതിനു കാരണം. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇത്തരത്തിലുള്ള വലിയൊരു ശതമാനം ഭീഷണിയും കണ്ടെത്താം. അതിനായി ഒരു പരിശോധന നടത്തണം എന്ന തീരുമാനവും, അൽപ്പം ശ്രദ്ധയും മാത്രം മതി, ഒരു പരിധിവരെ ഭീഷണി ഒഴിവാക്കാൻ. ഈ കാര്യങ്ങൾ അറിയാത്തവർക്കായി ചില പ്രാഥമിക വിവരങ്ങൾ.

ഒരു മുറിയിലേക്കു കയറിയാൽ ഇത്തരം ക്യമറകൾ ഇരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ പ്രാഥമിക പരിശോധന നടത്താൻ ആർക്കും സാധിക്കും. കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ കാര്യം. ക്ലോക്കുകൾ, ലൈറ്റുകൾ, യുഎസ്ബി ചാർജറുകൾ, സ്‌മോക്ക് ഡിറ്റെക്ടറുകൾ, അലങ്കാര വസ്തുക്കൾ ഇവയൊക്കെ ആണെന്ന് ആദ്യ നോട്ടത്തിൽ തോന്നത്തക്ക വിധത്തിൽ ആയിരിക്കാം ക്യാമറകൾ ഒളിപ്പിച്ചിട്ടുണ്ടാകുക. ഇരുവശത്തുനിന്നുമുള്ള (two-way) കണ്ണാടികൾ ആണ് മറ്റൊരു ഭീഷണി. മുറിക്കുള്ളിൽ കണ്ണാടി ഉണ്ടെങ്കിൽ അതിൽ വിരൽ വയ്ക്കുക. വിരലും അതിന്റെ പ്രതിഫലനവും തമ്മിൽ അകലം ഇല്ലെങ്കിൽ അത് ഇരുവശക്കണ്ണാടി ആയേക്കാം. അങ്ങനെ തോന്നിയാൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുക.

സ്ഥിരമായി ഹോട്ടൽ‍ മുറികളിൽ മാറിമാറി താമസിക്കുന്നവർ ഒരു ഹിഡൺ ക്യാമറാ ഡിറ്റെക്ടർ വാങ്ങുന്നത് ഒരുപരിധിവരെ പ്രയോജനപ്പെട്ടേക്കാം. ഇത്തരം ഉപകരണങ്ങളും വ്യാപകമായി ലഭിക്കുമെങ്കിലും പലതും എത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തൽ സംശയങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. പല വിലയ്ക്കും ക്യാമറാ ഡിറ്റെക്ടറുകൾ സ്വന്തമാക്കാം.

ഇനി ഇത്തരം അധിക ഉപകരണങ്ങൾ ഇല്ലെങ്കിൽ എന്തു ചെയ്യാമെന്നു നോക്കാം. ഹോട്ടൽ റൂമുകളിലും മറ്റും സുരക്ഷിതവും സ്വകാര്യവുമായ ഒരു താമസം ഉറപ്പാക്കാൻ ഒരു പക്ഷെ സ്മാർട്ട്‌ഫോണിനെ തന്നെ ആശ്രയിക്കാം. ക്യാമറകൾ എത്ര രഹസ്യമായി ആണ് പിടിപ്പിച്ചിരിക്കുന്നതെങ്കിലും അവയ്ക്കു മുന്നിൽ ഒരു ലെൻസ് ഉണ്ടായേ മതിയാകൂ. ലെൻസുകൾ വെളിച്ചം പ്രതിഫലിപ്പിക്കുമല്ലോ. ക്യാമറകൾ വച്ചിരിക്കാൻ സാധ്യതയുള്ള ഇടം നാം ആദ്യമേ കണ്ടെത്താൻ ശ്രമിച്ചിരുന്നല്ലോ. മുറിയിലെ ലൈറ്റുകൾ അണച്ച ശേഷം സംശയമുള്ള ഇടങ്ങളിലേക്ക് ക്യാമറയുടെ ഫ്‌ളാഷ് ലൈറ്റിൽ നിന്നുള്ള വെളിച്ചം പായിക്കുക. ക്ലോക്കുകൾ, വെന്റിലേഷനുകൾ, കണ്ണാടികൾ, തുടങ്ങിയവയ്ക്കു നേരെ ടോർച്ചടിക്കുക. ലെൻസ് പോലെ തോന്നിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്താനാകുമോ എന്ന് ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാൽ കൂടുതൽ ശ്രദ്ധയോടെ ആ ഭാഗം പരിശോധിക്കുക.

മനുഷ്യ നേത്രങ്ങൾക്ക് കാണാനാവില്ലെങ്കിലും മിക്കവാറും ഒളിക്യാമറകളും ഇൻഫ്രാറെഡ് വെളിച്ചം പുറപ്പെടുവിച്ചുകൊണ്ടിരിക്കും. ഇവ സ്മാർട്ട്‌ഫോൺ ക്യാമറകൾക്ക് കണ്ടെത്താൻ സാധിക്കും. അതിനായി മുറിയിലെ ലൈറ്റുകൾ അണയ്ക്കുകയോ മങ്ങിപ്പിക്കുകയോ ചെയ്യുക. തുടർന്ന് ഫോണിന്റെ ക്യാമറാ ആപ്പ് തുറക്കുക. ചില ഫോണുകളുടെ സെൽഫി ക്യാമറ ആയിരിക്കും ഇതിന് ഉതകുക. സംശയാസ്പദമായ ഇടങ്ങളിലൂടെ ക്യാമറയിലൂടെ നോക്കുക. ഇവിടങ്ങളിൽ ചെറിയ, സ്പന്ദിക്കുന്ന പ്രകാശബിന്ദുക്കൾ ക്യാമറാ സ്‌ക്രീനിൽ കാണാനാകുന്നുണ്ടോ എന്നു ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ഇത്തരം ഇൻഫ്രാറെഡ് ലൈറ്റ് കാണുന്നുണ്ടെങ്കിൽ അത് ക്യാമറയുടെ സാന്നിധ്യമാകാൻ വഴിയുണ്ട്. അവിടം കൂടുതൽ പരിശോധിക്കുക.

ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ ധാരാളം ക്യാമറാ-ഡിറ്റെക്ഷൻ ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യാം. ഇവ രഹസ്യ ക്യാമറകൾ കണ്ടെത്താൻ സഹായിക്കുമെന്നാണ് വയ്പ്പ്. ഇവയും ഫോണിന്റെ സെൻസറുകളും ക്യാമറയും ഉപയോഗിച്ചാണ് ഒളിക്യാമറാ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കുന്നത്. ഇവയും ഇൻഫ്രാറെഡ് ലൈറ്റുകളുണ്ടോ എന്നും കാന്തിക മണ്ഡലങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുമെന്നാണ് ആപ്പ് ഡവലപ്പർമാരുടെ അവകാശവാദം. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്ത് അവയിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ് ചെയ്യാവുന്ന കാര്യം.

മിക്ക ഒളിക്യാമറകളും വൈ-ഫൈ വഴിയായിരിക്കും സിഗ്നലുകൾ പ്രക്ഷേപണം ചെയ്യുക. ഹോട്ടലിലെ വൈ-ഫൈ നെറ്റ്‌വർക്ക് സ്‌കാൻ ചെയ്യുക. ഇവിടെ അൺനോൺ ഡിവൈസുകളുടെ സാന്നിധ്യമുണ്ടോ എന്നു പരിശോധിക്കുക. ഇതിനായി ഫോണിന്റെ വൈ-ഫൈ സെറ്റിങ്‌സ് തുറന്ന് കണക്ടഡ് ഉപകരണങ്ങളുടെ ലിസ്റ്റ് പരിശോധിക്കുക. ഇതിൽ ഐപി ക്യാമറ, ക്യാമറ എന്നിങ്ങനെയുള്ള ഉപകരണങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക. ബ്ലൂടൂത് സ്‌കാൻ നടത്തി ബ്ലൂടൂത് സിഗ്നലുകൾ അയയ്ക്കുന്ന ക്യാമറകൾ ഉണ്ടോ എന്നും പരിശോധിക്കാം. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ ഹോട്ടൽ അധികൃതരെയും പ്രാദേശിക അധികാരികളെയും അറിയിക്കുകയാണ് വേണ്ടത്.

You might also like

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Top Picks for You
Top Picks for You