newsroom@amcainnews.com

പലിശ നിരക്ക് കുറക്കല്‍: വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ തേടി ജനങ്ങൾ

കാൽഗറി : ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശനിരക്ക് കുറച്ചതോടെ വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ക്കുള്ള ആവശ്യം വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ വീട് വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്ക് ഉള്‍പ്പെടെ സുരക്ഷിതമായി പണം നിക്ഷേപിക്കാനാവുമെന്നാണ് പ്രതീക്ഷ. ജൂണിൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങിയതിന് ശേഷം വീട് വാങ്ങുന്നവർ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളേക്കാള്‍ വേരിയബിള്‍ റേറ്റ് തെരഞ്ഞെടുക്കാന്‍ തുടങ്ങിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു.

നവംബര്‍ വരെയുള്ള എല്ലാ പുതിയ ബാങ്ക് മോര്‍ട്ട്‌ഗേജുകളുടെയും 25 ശതമാനവും വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജുകളാണ്. ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് അറശതമാനം വീതം കുറച്ചതോടെ ഒക്ടോബറില്‍ 19 ശതമാനവും 2023 ജൂലൈയില്‍ 5 ശതമാനവുമായി ഇത്. വേരിയബിള്‍-റേറ്റ് മോര്‍ട്ട്‌ഗേജിന്റെ ചെലവ് നിശ്ചിത- നിരക്ക് വായ്പയേക്കാള്‍ കൂടുതലായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശരാശരി അഞ്ച് വര്‍ഷത്തെ വേരിയബിള്‍-റേറ്റ് മോര്‍ട്ട്‌ഗേജിന് 6.23 ശതമാനം പലിശ നിരക്ക് ഉണ്ടായിരുന്നപ്പോള്‍ സ്ഥിര-നിരക്ക് ഉല്‍പ്പന്നത്തിന് 5.07 ശതമാനം ആയിരുന്നുവെന്ന് മോര്‍ട്ട്‌ഗേജ്‌ലോജിക്ക് ഡോട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ അഞ്ച് വര്‍ഷത്തെ വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജിന് ശരാശരി പലിശനിരക്ക് 4.55 ശതമാവും ശരാശരി സ്ഥിരവായ്പ 4.29 ശതമാനവുമാണെന്ന് മോര്‍ട്ട്‌ഗേജ്‌ലോജിക്ക് ഡോട്ട് ന്യൂസ് പറയുന്നു.

You might also like

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You