newsroom@amcainnews.com

ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന് പുതുനേതൃത്വം; മീന ചിറ്റിലപ്പിള്ളി പ്രസിഡൻ്റ്

ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്‍റെ (IAPC) 2026-2027 പ്രവർത്തന വർഷത്തിലേക്കുള്ള ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. മാധ്യമ, സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരടങ്ങുന്നതാണ് പുതിയ നേതൃനിര.

ഡാലസിൽ നിന്നുള്ള പ്രമുഖ സാമൂഹ്യ-സാംസ്കാരിക മാധ്യമ പ്രവർത്തക മീന ചിറ്റിലപ്പിള്ളിയാണ് പുതിയ പ്രസിഡൻ്റ്. ദൂരദർശൻ, ഫ്ലവേഴ്സ് ടിവി യുഎസ്എ തുടങ്ങിയ മുൻനിര ചാനലുകളിലെ അവതാരകയായും ക്വാണ്ടിഫി (Quantiphi) എന്ന അന്താരാഷ്ട്ര ഐടി സ്ഥാപനത്തിലെ കോർപ്പറേറ്റ് പ്രൊജക്റ്റ് മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 മുതൽ 2024 വരെ ഐഎപിസിയുടെ ദേശീയ വൈസ് ചെയർപേഴ്സണായും, 2019 മുതൽ 2021 വരെ ഡാലസ് ചാപ്റ്റർ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

നിയമവിദഗ്ധനും ദീർഘകാലമായി മാധ്യമരംഗത്ത് സജീവവുമായ സാം ടി. സാമുവലാണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്. ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ അസോസിയേഷന്‍റെ 2024-ലെ മികച്ച ലേഖനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. എഡ്മിന്‍റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സാങ്കേതിക സംരംഭകനും അംകെയിൻ ടെക്നോളജീസ്(AMCAIN Technologies) സ്ഥാപകനുമായ അബി നെല്ലിക്കൽ എബ്രഹാമാണ് ജനറൽ സെക്രട്ടറി. അംകെയിൻ ന്യൂസിന്‍റെ പബ്ലിഷർ കൂടിയായ അദ്ദേഹം ഇ-ബിസിനസ്സിൽ എംബിഎയും ടെക്നോളജി മാനേജ്മെൻ്റിൽ ബിടെക്കും നേടിയിട്ടുണ്ട്. ടെലിവിഷൻ പ്രൊഡ്യൂസർ, വാർത്താ എഡിറ്റർ, ജയ്ഹിന്ദ് ന്യൂസ് ഡയറക്ടർ എന്നീ നിലകളിൽ 15 വർഷത്തിലേറെ പരിചയസമ്പന്നനായ തൃശൂർ ജേക്കബാണ് ട്രഷറർ.

You might also like
Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Top Picks for You
Top Picks for You