newsroom@amcainnews.com

ഹാമിൽട്ടനിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ

ഒൻ്റാരിയോ: ഹാമിൽട്ടനിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായി പത്ത് ദിവസത്തിന് ശേഷമാണ് സാഹിൽ കുമാറിനെ ടൊറൻ്റോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസ്സുള്ള സാഹിൽ കുമാർ ഏപ്രിലിൽ വടക്കേ ഇന്ത്യയിലെ ബിവാനി ജില്ലയിൽ നിന്നാണ് പഠനത്തിനായി കാനഡയിലെത്തിയത്. ഒൻ്റാരിയോയിലെ ഹാമിൽട്ടണിൽ ആണ് സാഹിൽ കുമാർ താമസിച്ചിരുന്നത്.

ഹംബർ കോളേജിൻ്റെ ഡൗണ്ടൗൺ ടൊറൻ്റോ കാമ്പസിൽ ഒരു വർഷത്തെ വെബ് ഡിസൈൻ പ്രോഗ്രാം വിദ്യാർത്ഥിയായിരുന്നു. സാഹിലിൻ്റെ മരണകാരണം വ്യക്തമല്ല. മെയ് 16ന് സാഹിൽ കുമാർ ടൊറൻ്റോയിലേക്ക് ട്രെയിനിൽ പോയി യൂണിയൻ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. പിന്നീട് യോർക്ക് സ്ട്രീറ്റിലേക്ക് നടന്നു. ഉച്ചയ്ക്ക് 1 മണിയോടെ യോങ്, ഡണ്ടാസ് തെരുവുകൾക്ക് സമീപം സാഹിലിനെ കണ്ടതായി പോലീസ് പറഞ്ഞു. പിന്നീട് സംഭവിച്ചത് എന്താണെന്ന് വ്യക്തമല്ല. ഹാമിൽട്ടൺ പോലീസാണ് ആദ്യം കേസ് കൈകാര്യം ചെയ്തത്.

സാഹിൽ അപ്രത്യക്ഷനാകുന്നതിന് മുമ്പ് ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായി സൂചനയൊന്നുമില്ല എന്ന് പൊലീസ് പറയുന്നു. ടൊറൻ്റോ കടൽത്തീരം സന്ദർശിക്കാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നിരിക്കാം എന്നാണ് സാഹിലിൻ്റ ഇൻ്റർനെറ്റ് ഉപയോഗങ്ങൾ പരിശോധിച്ചപ്പോൾ മനസിലാക്കുന്നത് എന്നും പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടൊറൻ്റോ പോലീസാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും മരണം കൊലപാതകമാണെന്ന് കരുതുന്നില്ലെന്നും പോലീസ് പറഞ്ഞു.

You might also like

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Top Picks for You
Top Picks for You