newsroom@amcainnews.com

ബ്രേസ്ബ്രിഡ്ജിലെ യുവാക്കളുടെ തോക്കുപയോഗം: വൈറൽ വീഡിയോയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

മുസ്‌കോകയിൽ യുവാക്കൾ തോക്കുകൾ ഉപയോഗിച്ച് വെടിവെക്കുന്നതിന്റെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ നത്തിയ അന്വേഷണത്തിൽ 24 വയസ്സുള്ള ബ്രാംപ്ടൺ സ്വദേശി അറസ്റ്റിലായതായി ബ്രേസ്ബ്രിഡ്ജ് ഒപിപി അറിയിച്ചു. അശ്രദ്ധമായി തോക്കുപയോഗിച്ച ഇന്ത്യൻ വംശജനായ ഗുർകൻവാൾ സിംഗിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാളിൽ നിന്നും തോക്കുകളും തോക്ക് ലൈസൻസും പിടിച്ചെടുത്തു.

ജോർജിയൻ ബേ ടൗൺഷിപ്പിലെ മാക്റ്റിയറിനടുത്തുള്ള വുഡൻ സ്‌നോമൊബൈലിലേക്ക് എടിവി ട്രെയിൽ പാലത്തിൽ നിന്ന് വെടിവെയ്ക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. വൈറൽ വീഡിയോയ്ക്ക് പിന്നാലെ ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു പ്രതി അറസ്റ്റിലായത്.

അതേസമയം, ഈ സമ്മർസീസണിൽ എല്ലാ വാരാന്ത്യങ്ങളിലും ഈ യുവാക്കൾ പ്രദേശത്ത് എത്താറുണ്ടെന്നും വെടിവെപ്പ് നടത്താറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. അതിന് തെളിവായി അവിടങ്ങളിൽ ആയിരക്കണക്കിന് വെടിയുണ്ടകളുടെ ദ്വാരങ്ങളും ഷെൽ കേസിംഗുകളും അവിടെ കാണാമെന്നും അവർ പറഞ്ഞു.

You might also like
10 missing as another avalanche hits Nepal’s Manang

നേപ്പാളിലെ മനാങ് ജില്ലയിൽ വീണ്ടും ഹിമാലയൻ ഹിമപാതം; 10 പേരെ കാണാനില്ല

Why Indian women are riding motorcycles like never before — and what they face on the road

ഇന്ത്യൻ സ്ത്രീകൾ എന്തിനാണ് മുമ്പെന്നത്തേക്കാളും കൂടുതൽ ബൈക്കുകൾ ഓടിക്കുന്നത് — റോഡിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

Comprehensive change in medicine procurement: Eliminating middlemen

മരുന്ന് സംഭരണത്തിലെ സമഗ്ര മാറ്റം: ഇടനിലക്കാരെ ഒഴിവാക്കുന്നു

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Top Picks for You
Top Picks for You