newsroom@amcainnews.com

99 ദിവസം വരെ കാത്തിരിക്കണം! വീസ പ്രോസസ്സിങിലെ കാലതാമസം കാനഡ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് വെല്ലുവിളിയാകുന്നു

ഓട്ടവ: വീസ പ്രോസസ്സിങിലെ കാലതാമസം കാനഡ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് വെല്ലുവിളിയാകുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC)യുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം സന്ദർശക വീസ ലഭിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർ 99 ദിവസം വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ് ഈ കാലതാമസത്തിന് കാരണമായി ഐആർസിസി ചൂണ്ടിക്കാണിക്കുന്നത്. കാനഡ വീസയ്ക്ക് അപേക്ഷിക്കുന്ന മറ്റു പ്രധാന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്കാർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടി വരുന്നുണ്ട്. അമേരിക്കയിൽ നിന്നുള്ള അപേക്ഷകർ ശരാശരി 36 ദിവസവും, നൈജീരിയ പൗരന്മാർ 27 ദിവസവും, പാക്കിസ്ഥാൻ പൗരന്മാർ 59 ദിവസവും, ഫിലിപ്പീൻസിൽ നിന്നുള്ളവർ 21 ദിവസവും മാത്രമേ വീസ ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നുള്ളൂ.

റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്നുള്ള സൂപ്പർ വീസകൾക്കുള്ള അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ സാധാരണയായി 169 ദിവസമെടുക്കും. കനേഡിയൻ പൗരന്മാരുടെയോ സ്ഥിര താമസക്കാരുടെയോ മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് സൂപ്പർ വീസ. അതേസമയം വീസ നടപടികളിലെ ഈ നീണ്ട കാത്തിരിപ്പ് സമയം കാനഡയിൽ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും സന്ദർശകരുടെയും പദ്ധതികളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാഭ്യാസം, തൊഴിൽ, സ്ഥിരതാമസം എന്നീ ആവശ്യങ്ങൾക്കായി കാനഡയെ തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ വർധിച്ചിട്ടുണ്ട്. എന്നാൽ, ഈ അപേക്ഷകൾ കൈകാര്യം ചെയ്യാൻ കാനഡയുടെ വീസ പ്രോസസ്സിങ് സംവിധാനത്തിന് സാധിക്കാതെ വരുന്നതാണ് നിലവിലെ കാലതാമസത്തിന് പ്രധാന കാരണം. കൂടാതെ രാജ്യാടിസ്ഥാനത്തിലുള്ള സ്ക്രീനിങ്, പശ്ചാത്തല പരിശോധനകൾ, പ്രോസസ്സിങ് സെൻററുകളിലെ പരിമിതികൾ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതും ഇതിന് കാരണമാകുന്നു.

You might also like

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Top Picks for You
Top Picks for You