newsroom@amcainnews.com

കുടിയേറ്റക്കാരുടെ പ്രതിഷേധം; ലോസാഞ്ചലസില്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ച് ട്രംപ്

യുഎസിലെ ലോസാഞ്ചലസില്‍ കുടിയേറ്റക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നു. സംഘര്‍ഷ സ്ഥലത്തേക്ക് നാഷനല്‍ ഗാര്‍ഡിനെ വിന്യസിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്. രണ്ടായിരത്തോളം വരുന്ന നാഷല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെ ലോസാഞ്ചലസിലേക്ക് വിന്യസിക്കുന്നതിനുള്ള പ്രസിഡന്‍ഷ്യല്‍ മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പു വെച്ചു.ലോസാഞ്ചലസ് പ്രദേശത്ത് രണ്ട് ദിവസമായി ഇമിഗ്രേഷന്‍ അധികൃതരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാട് കടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി നടത്തുന്ന അറസ്റ്റുകളും റെയ്ഡുകളുമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപെട്ട് കാലിഫോര്‍ണിയയിലെ പാരാമൗണ്ടില്‍ വെള്ളിയാഴ്ച പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധം അമര്‍ത്താന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം ഉപയോഗിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. ശനിയാഴ്ച നിരവധി അറസ്റ്റുകള്‍ രേഖപെടുത്തിയതായും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധം കനത്തതോടെയാണ് ട്രംപ് നാഷനല്‍ ഗാര്‍ഡിനെ അയക്കുന്നത്. അശാന്തി തുടര്‍ന്നാല്‍ ക്യാമ്പ് പെന്‍ഡില്‍ട്ടണിലെ സജീവ നാവികരെയും അണിനിരത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.

You might also like
Why Indian women are riding motorcycles like never before — and what they face on the road

ഇന്ത്യൻ സ്ത്രീകൾ എന്തിനാണ് മുമ്പെന്നത്തേക്കാളും കൂടുതൽ ബൈക്കുകൾ ഓടിക്കുന്നത് — റോഡിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

Attention Expats: Important information regarding bank strike and remittances

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ബാങ്ക് പണിമുടക്കും പണമയക്കലും സംബന്ധിച്ച പ്രധാന വിവരങ്ങൾ

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

Top Picks for You
Top Picks for You