newsroom@amcainnews.com

തന്റെ ഓഹരികളെല്ലാം വിൽക്കാതെ സൂക്ഷിച്ചിരുന്നെങ്കിൽ ഇന്ന് മസ്കിനെക്കാൾ വലിയ സമ്പന്നൻ; നഷ്ടമായത് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി

ലോക കോടീശ്വരന്മാരുടെ പട്ടികയിൽ എന്നും മുൻനിരയിലുള്ള മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെക്കുറിച്ച് ഫോർബ്‌സ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് ഏവരെയും അമ്പരപ്പിക്കുന്നതാണ്. തന്റെ കയ്യിലുണ്ടായിരുന്ന മൈക്രോസോഫ്റ്റ് ഓഹരികളെല്ലാം വിൽക്കാതെ സൂക്ഷിച്ചിരുന്നെങ്കിൽ ബിൽ ഗേറ്റ്‌സ് ലോകത്തിലെ ആദ്യത്തെ ട്രില്യണയർ (ലക്ഷം കോടി ഡോളർ ആസ്തിയുള്ള വ്യക്തി) ആകുമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 2045 ഓടെ തന്റെ ശേഷിക്കുന്ന സമ്പത്ത് മുഴുവൻ പൊതുപ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് ഗേറ്റ്‌സ് ഫൗണ്ടേഷൻ പൂർണ്ണമായി പ്രവർത്തനം അവസാനിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫോർബ്‌സ് റിപ്പോർട്ട് പുറത്തുവരുന്നത്.

കോടികൾ നൽകിയിട്ടും തീരാത്ത സമ്പത്ത്

ബിൽ ഗേറ്റ്‌സും മുൻ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സും 2000 മുതൽ ഗേറ്റ്‌സ് ഫൗണ്ടേഷന് 5,14,886 കോടി രൂപ (60.2 ബില്യൺ ഡോളർ) സംഭാവനയായി നൽകിയിട്ടുണ്ട്. ഈ ഭീമമായ തുക നൽകിയിട്ടും, ഇവർ ഇപ്പോഴും ലോകത്തിലെ ഏറ്റവും ധനികരിൽ മുൻപന്തിയിലാണ്. ബിൽ ഗേറ്റ്‌സിന് ഏകദേശം 9,66,276 കോടി രൂപ (113 ബില്യൺ ഡോളർ) യും മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സിന് 2,60,000 കോടി രൂപ (30.4 ബില്യൺ ഡോളർ) യുമാണ് നിലവിലെ ആസ്തി.

5 ട്രില്യൺ ഡോളർ! ഇലോൺ മസ്‌കിന്റെ മൂന്നിരട്ടി ആസ്തി!

ബില്ലും മെലിൻഡയും ഒരു രൂപ പോലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാതെ, മൈക്രോസോഫ്റ്റിന്റെ ഓരോ ഓഹരിയും കൈവശം വെച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഫോർബ്‌സ് നടത്തിയ കണക്കുകൂട്ടലുകൾ ഞെട്ടിക്കുന്നതാണ്. അവരുടെ സംയുക്ത സമ്പത്ത് ഏകദേശം 1,28,28,000 കോടി രൂപ (1.5 ട്രില്യൺ ഡോളർ) ആകുമായിരുന്നു! ഈ തുക ഇലോൺ മസ്‌കിന്റെ ഏറ്റവും ഉയർന്ന ആസ്തിയുടെ മൂന്നിരട്ടിയിലധികം വരുമായിരുന്നു! മെലിൻഡയാകട്ടെ ഏകദേശം 25,65,600 കോടി രൂപ (300 ബില്യൺ ഡോളർ) യുടെ ആസ്തിയോടെ ലോകത്തിലെ മൂന്നാമത്തെ വലിയ ധനികയായും മാറിയേനെ.

You might also like

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You