newsroom@amcainnews.com

ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്; ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പലസ്തീൻ ജനതയെ പിന്തുണയ്ക്കും

സന: യെമനിലെ റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 74 പേർ മരിച്ചതിനു പിന്നാലെ ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുമെന്നും ഹൂതികൾ വ്യക്തമാക്കി. ഒരു മാസത്തിലേറെയായി യെമനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ ഏറ്റുമുട്ടലുകൾക്ക് മാത്രമേ കാരണമാകൂ എന്നും ഹൂതികൾ പറഞ്ഞു.

വ്യാഴാഴ്ചയാണ് റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് ആക്രമണം നടത്തിയത്. ഹൂതികളെ ലക്ഷ്യമിട്ടു മാർച്ചിൽ ആരംഭിച്ച ആക്രമണങ്ങളിൽ ഏറ്റവും മാരകമായ ആക്രമണമായിരുന്നു റാസ് ഇസയിൽ നടന്നതെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 74 പേർ മരിക്കുകയും 171 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂതികളുടെ ഇന്ധന സ്രോതസുകൾ ഇല്ലാതാക്കുന്നതു വഴി വരുമാനം നിർത്തലാക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യുഎസ് അറിയിച്ചു.

ചെങ്കടലിലെ കപ്പലുകൾക്കു നേരെയുള്ള ഹൂതി ആക്രമണം ഇല്ലാതാകുന്നതുവരെ യെമനു നേരെ അതിശക്തമായ ആക്രമണം നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. 2023 ഒക്ടോബർ 7 മുതലാണ് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ചെങ്കടലിലൂടെയുള്ള ഇസ്രയേൽ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം ആരംഭിച്ചത്.

You might also like

പസഫിക്കിനെ പിടിച്ചുകുലുക്കിയ ചൈനയുടെ മിസൈൽ പരീക്ഷണം: ആശങ്കയോടെ ലോകരാജ്യങ്ങൾ

കനത്ത മഴയിൽ എഡ്മിന്‍റനിൽ വൻ നാശനഷ്ടം: റോഡുകൾ തകർന്നു, വീടുകളിൽ വെള്ളം കയറി

യു.എസിൽ മിന്നൽ പ്രളയത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ഐ.ടി ജീവനക്കാരന് ദാരുണാന്ത്യം

ഒൻ്റാരിയോയിൽ പുതിയ നിയമ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ

ലോകകപ്പ് ആവേശത്തില്‍ ഫുട്‌ബോള്‍ മാമാങ്കം ഒരുക്കി ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ഇടവക

യൂറോപ്പിൽ ഉഷ്ണതരംഗം: മരണസംഖ്യ 1300 കടന്നു

Top Picks for You
Top Picks for You