newsroom@amcainnews.com

വാഹനങ്ങളിലും ബഹുമതി: മർച്ചന്റ് നേവി, RCMP അംഗങ്ങൾക്കും വെറ്ററൻ പ്ലേറ്റുകളുമായി മാനിറ്റോബ

രാജ്യത്തിനായി സേവനം ചെയ്തവരെ ആദരിക്കുന്നതിന്‍റെ ഭാഗമായി, വെറ്ററൻ ലൈസൻസ് പ്ലേറ്റുകൾ ലഭ്യമാക്കി മാനിറ്റോബ സർക്കാർ. കനേഡിയൻ ആംഡ് ഫോഴ്സസ്, റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) എന്നിവയിൽ നിലവിലുള്ളവരും മുൻപ് സേവനം ചെയ്തവരുമായ നിരവധി പേർക്ക് ഇനി അവരുടെ വാഹനങ്ങളിൽ ഈ പ്രത്യേക നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാം. മുമ്പ് കനേഡിയൻ സായുധ സേനയിലെ (CAF) അംഗങ്ങൾക്ക് വെറ്ററൻ പ്ലേറ്റ് ലഭിക്കാൻ കുറഞ്ഞത് മൂന്ന് വർഷത്തെ മാന്യമായ സേവനം ആവശ്യമായിരുന്നു. പുതിയ നിയമപ്രകാരം, ഈ മൂന്ന് വർഷത്തെ സേവനമെന്ന നിബന്ധന പൂർണ്ണമായും എടുത്തുമാറ്റി. വെറ്ററൻ പ്ലേറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഇനിമുതൽ റോയൽ കനേഡിയൻ ലീജിയൻ (Royal Canadian Legion) ആയിരിക്കും കൈകാര്യം ചെയ്യുക.

പുതിയ മാറ്റങ്ങൾ പ്രകാരം സായുധ സേനയിലെ നിലവിലുള്ളതും മുൻകാല അംഗങ്ങൾക്കും, ആർ‌സി‌എം‌പി, പ്രത്യേക ഡ്യൂട്ടി മേഖലകളിലെ പീസ് ഓഫീസർമാർ, സൈനിക പരിശീലനം പൂർത്തിയാക്കി മാന്യമായി ഡിസ്ചാർജ് ചെയ്യപ്പെട്ട വ്യക്തികൾക്കും ഇനി ലൈസൻസ് പ്ലേറ്റിനായി അപേക്ഷിക്കാം. അർഹതയുള്ള വെറ്ററൻസിന് ഈ ലൈസൻസ് പ്ലേറ്റുകൾ സൗജന്യമായാണ് ലഭിക്കുക. ഇതുവരെ പ്രവിശ്യയിലുടനീളം 5,700 -ലധികം വെറ്ററൻ ലൈസൻസ് പ്ലേറ്റുകൾ മാനിറ്റോബ പബ്ലിക് ഇൻഷുറൻസ് (MPI) ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

You might also like
Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You