newsroom@amcainnews.com

ഉയർന്ന വിദ്യാഭ്യാസം നേടിയ കുടിയേറ്റക്കാർക്ക് കാനഡയിൽ ലഭിക്കുന്നത് യു.എസിലുള്ളവരെക്കാൾ കുറഞ്ഞ വരുമാനം

യർന്ന വിദ്യാഭ്യാസം നേടിയ കുടിയേറ്റക്കാർക്ക് യു.എസിലുള്ളവരെക്കാൾ കുറഞ്ഞ വരുമാനമാണ് കാനഡയിൽ ലഭിക്കുന്നതെന്ന് കണ്ടെത്തൽ. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയൊരു പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. കാനഡയിൽ, യൂണിവേഴ്സിറ്റി ബിരുദമുള്ള കുടിയേറ്റക്കാർക്ക്, രാജ്യത്ത് ജനിച്ച കനേഡിയൻസിനെക്കാൾ 16 ശതമാനം കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നത്. എന്നാൽ, യു.എസിൽ സമാന യോഗ്യതയുള്ള കുടിയേറ്റക്കാർ തദ്ദേശീയരായ അമേരിക്കക്കാരെക്കാൾ എട്ട് ശതമാനം കൂടുതൽ സമ്പാദിക്കുന്നുണ്ട്.

കൂടാതെ, യു.എസിലെ കുടിയേറ്റക്കാർക്ക് കാനഡയിലേതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുമുണ്ടെന്ന് പഠനം എടുത്തു കാണിക്കുന്നു. 2020-ൽ, ബാച്ചിലേഴ്സ് ബിരുദമുള്ള കനേഡിയൻ കുടിയേറ്റക്കാർക്ക് ശരാശരി $57,200 ലഭിച്ചപ്പോൾ, കാനഡയിൽ ജനിച്ചവർക്ക് $68,300 ആയിരുന്നു വരുമാനം. ഉയർന്ന ബിരുദങ്ങളുള്ള കുടിയേറ്റക്കാർക്ക് പോലും അതേ വിദ്യാഭ്യാസ യോഗ്യതയുള്ള തദ്ദേശീയ കനേഡിയൻസിനെക്കാൾ കുറവാണ് വരുമാനം.

വിദേശ യോഗ്യതകളും തൊഴിൽ പരിചയവും കാനഡയിൽ എളുപ്പത്തിൽ അംഗീകരിക്കാത്തതിനാലാണെന്ന് വരുമാനത്തിലെ ഈ അന്തരമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഉയർന്ന വിദ്യാഭ്യാസം നേടിയ യു.എസ്. കുടിയേറ്റക്കാർ 2022-ൽ 122,000 യുഎസ് ഡോളറാണ് സമ്പാദിച്ചത്. ഇത് അമേരിക്കയിൽ ജനിച്ച തൊഴിലാളികളെക്കാൾ കൂടുതലാണ്. വിദഗ്ദ്ധരായ കുടിയേറ്റക്കാർക്ക് യു.എസ്. ഇപ്പോഴും മികച്ച സാമ്പത്തിക അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന രീതി മെച്ചപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ചലനാത്മകമാക്കാനും നടപടിയെടുക്കാൻ പഠനം കാനഡയോട് ശുപാർശ ചെയ്യുന്നു.

You might also like
TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

Broad Peak Avalanche: 7 Bodies Recovered; Search Continues for Three Missing

ബ്രോഡ് പീക്ക് മഞ്ഞുവീഴ്ച: 7 മൃതദേഹങ്ങൾ കണ്ടെടുത്തു; മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു

കാട്ടുതീ പടരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിഗതികൾ അതിരൂക്ഷം

Carney responds to Trump's 'nasty' comment: Explains he is defending workers' interests

വെനസ്വേലൻ സർക്കാരും പ്രതിപക്ഷ പ്രതിനിധികളും തമ്മിൽ ചർച്ചകൾ ആരംഭിച്ചു

കരടിയുടെ ആക്രമണം: ബിസി സ്ക്വാമിഷ്-ലിലൂറ്റ് സ്വദേശിനി വയോധിക ഗുരുതരാവസ്ഥയിൽ

Ridge Fire Spreads in Los Angeles County: I-5 Freeway Closed, Evacuation Orders Issued

ലോസ് ഏഞ്ചലസ് കൗണ്ടിയിൽ പടർന്നുപിടിച്ച് റിഡ്ജ് ഫയർ: ഐ-5 ഫ്രീവേ അടച്ചു, ജനങ്ങളോട് ഒഴിയാൻ ഉത്തരവ്

Top Picks for You
Top Picks for You