newsroom@amcainnews.com

മോഹന്‍ലാലിന് തിരിച്ചടി; ആനക്കൊമ്പ് കൈവശം വയ്ക്കാനുളള ലൈസൻസ് ഹൈക്കോടതി റദ്ദാക്കി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് നിയമവിധേയമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ വിഷയത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

സര്‍ക്കാരിന്റെ നടപടികളില്‍ സാങ്കേതികമായ വീഴ്ചകളുണ്ടായതായി കോടതി നിരീക്ഷിച്ചു. 2015ല്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കാത്തതാണ് പ്രധാന പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് അസാധുവായി കണക്കാക്കപ്പെട്ടത്. 2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്ന് മോഹന്‍ലാലിന് ഇതിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാരിന്റെ അനുമതിയോടെ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുണ്ടായി.

You might also like

സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് ഒരുക്കി ഇതിഹാദ് എയർവേസ്

ലോകത്തെ ഏറ്റവും ചെലവേറിയ ഭവനവിപണിയായി കാനഡ: റിപ്പോർട്ട്

യു.എസ്-ഇറാൻ സമാധാനക്കരാർ: ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്

വിദ്യാഭ്യാസ ബോർഡുകളിലെ സൈബർ സുരക്ഷാ വീഴ്ച: നിർണായക കണ്ടെത്തലുകളുമായി മലയാളി ഗവേഷകൻ

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

Top Picks for You
Top Picks for You