newsroom@amcainnews.com

യു.എസ്-ഇറാൻ സമാധാനക്കരാർ: ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്

ഏതാനും മാസങ്ങളായി ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്ന യു.എസ്-ഇറാൻ തർക്കങ്ങൾക്ക് ഒടുവിൽ താൽക്കാലിക പരിഹാരമാകുന്നു. ജൂൺ 19 വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഇരുരാജ്യങ്ങളും കരാർ ഒപ്പുവെക്കുമെന്നാണ് സൂചന. ഇരുരാജ്യങ്ങളും തമ്മിൽ പുതിയ സമാധാനക്കരാറിൽ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബ്രെൻ്റ് ക്രൂഡ് വില അഞ്ച് ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 83 ഡോളറിലേക്ക് താഴ്ന്നു. യു.എസ് വെസ്റ്റ് ടെക്സസ് ഇന്‍റർമീഡിയറ്റ് വില ബാരലിന് 80 ഡോളറിനടുത്തേക്ക് എത്തി.

ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ പഴയപടിയാകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുക, കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുക, ഉയർന്ന ഇൻഷുറൻസ് നിരക്കുകൾ തുടങ്ങിയ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാന്‍റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് യു.എസും ഇസ്രായേലും നടത്തിയ നീക്കങ്ങളാണ് 106 ദിവസം നീണ്ടുനിന്ന യുദ്ധത്തിലേക്ക് നയിച്ചത്.

You might also like
An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

89 വർഷത്തെ മധുരപാരമ്പര്യത്തിന് വിരാമം: അസ്റ്റോറിയക്കാരുടെ പ്രിയപ്പെട്ട ‘ലാ ഗുലി’ ബേക്കറി എന്നെന്നേക്കുമായി അടച്ചു

സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ട് വിവാദത്തിൽപ്പെട്ട കമ്പനിയെ ഡയറക്ടർമാരുടെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാൻ ബാങ്ക് കോടതിയെ സമീപിച്ചു

Railway to Strengthen Border Security: Center Launches ₹45,000 Crore Infrastructure Development Project

അതിർത്തി സുരക്ഷ ശക്തമാക്കാൻ റെയിൽവേ: 45,000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമായി കേന്ദ്രം

Teacher Stabbed to Death Inside School: Brutal Murder in Haryana

അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു: ഹരിയാനയിൽ ക്രൂരമായ കൊലപാതകം

Top Picks for You
Top Picks for You