newsroom@amcainnews.com

ഉഷ്ണതരംഗം: ഹാലിഫാക്‌സില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ

നഗരത്തില്‍ ഈ ആഴ്ച കനത്ത ചൂടും ഈര്‍പ്പവും അനുഭവപ്പെടുമെന്ന് എന്‍വയണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ ഉയര്‍ന്ന താപനിലയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. താപനില ഇന്ന് 25 ഡിഗ്രി സെല്‍ഷ്യസിനടുത്ത് ആയിരിക്കുമെങ്കിലും, ഈര്‍പ്പം കാരണം 30 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടാം. അതേസമയം, ഇതൊരു തുടക്കം മാത്രമാണെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അലിസ്റ്റര്‍ അല്‍ഡേഴ്‌സ് പറയുന്നു.

ചൊവ്വാഴ്ചയും ചില പ്രദേശങ്ങളില്‍ ബുധനാഴ്ചയും താപനിലയും ഈര്‍പ്പവും ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച 27-നും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും കൂടിയ താപനില. ഈര്‍പ്പം മൂലം 33-നും 39 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. ബുധനാഴ്ച താപനില 29 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നും അല്‍ഡേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

മുന്‍കാലങ്ങളിലെ റെക്കോര്‍ഡ് ഭേദിക്കുന്നില്ലെങ്കിലും, ഈ താപനില ഈ സമയത്ത് അനുഭവപ്പെടുന്ന സാധാരണ താപനിലയേക്കാള്‍ വളരെ കൂടുതലാണെന്ന് അല്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടി. ഈ സമയത്തെ ശരാശരി ഉയര്‍ന്ന താപനില 21 ഡിഗ്രി സെല്‍ഷ്യസാണ്. വ്യാഴാഴ്ചയോടെ ഈര്‍പ്പം കുറയുകയും താപനില 23 ഡിഗ്രി സെല്‍ഷ്യസായി കുറയുകയും ചെയ്യുമെന്നും അദ്ദേഹംപറയുന്നു.

You might also like
Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

Top Picks for You
Top Picks for You