newsroom@amcainnews.com

H-1B വിസ: അമേരിക്കൻ നിയന്ത്രണത്തെത്തുടർന്ന് വിദേശ വിദഗ്ധ തൊഴിലാളികൾ കാനഡയിലേക്ക് ഒഴുകും; ഏറെ പ്രതീക്ഷയിൽ കാനഡയിലെ ടെക് മേഖല

യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുതിയ ഉത്തരവിലൂടെ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്തോടെ കാനഡയിലെ ടെക് മേഖല ഏറെ പ്രതീക്ഷയിലാണ്. അമേരിക്കൻ നിയന്ത്രണങ്ങൾ കാരണം വിദഗ്ധ തൊഴിലാളികൾ കാനഡയിലേക്ക് ഒഴുകുമെന്നാണ് അവരുടെ വിലയിരുത്തൽ.

അന്തർദേശീയ ടെക് പ്രതിഭകളെ അമേരിക്കൻ കമ്പനികൾക്ക് റിക്രൂട്ട് ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്നതാണ് H-1B വിസ. ടെസ്ല സ്ഥാപകൻ എലോൺ മസ്ക് ഉൾപ്പെടെ അനേകർ പിന്തുണയ്ക്കുന്ന ഈ വിസയ്ക്കാണ് വൈറ്റ് ഹൗസ് ഇപ്പോൾ ഒരു ലക്ഷം അമേരിക്കൻ ഡോളർ അപേക്ഷാഫീസ് ചുമത്തിയിരിക്കുന്നത്. ഇതോടെ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ വൻ ചെലവ് വഹിക്കേണ്ടിവരും.


ഇതിനകം തന്നെ H-1B വിസ നേടുന്നത് എളുപ്പമല്ലെന്ന് വർഷം തോറും യുഎസ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥികൾ മനസ്സിലാക്കുന്നുണ്ടെന്ന് വെർമോണ്ടിലെ സ്റ്റോവെയിൽ പ്രവർത്തിക്കുന്ന കുടിയേറ്റ അഭിഭാഷക ബെക്കി ഫു വോൺ ട്രാപ്പ് പറഞ്ഞു. അമേരിക്ക വാതിൽ അടയ്ക്കുന്നിടത്തോളം, കാനഡയ്ക്ക് കൂടുതൽ സാധ്യതകൾ തുറന്നുകൊടുക്കുന്നു,” എന്നാണ് അവരുടെ വിലയിരുത്തൽ.

You might also like
TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

ശ്രദ്ധിക്കുക: OAS, GIS ആനുകൂല്യങ്ങൾ ഇന്ന് അക്കൗണ്ടിലേക്ക്

Crucial Changes in Stock Market Closing Time and Closing Price Determination

ഓഹരി വിപണിയിൽ ക്ലോസിങ് സമയത്തിലും ക്ലോസിങ് വില നിർണയത്തിലും നിർണായക മാറ്റങ്ങൾ

CUSMA കരാർ പുതുക്കാൻ താത്പര്യമില്ല: നയം വ്യക്തമാക്കി ട്രംപ്

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

Top Picks for You
Top Picks for You