newsroom@amcainnews.com

ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ച് ഷിക്കാഗോ മലയാളി അസോസിയേഷൻ

മലയാളത്തിന്‍റെ ഗൃഹാതുരതയും ഓര്‍മ്മകളുടെ പൂക്കാലവും, ഒരുമയുടെയും സൗഹൃദത്തിന്‍റെയും സന്ദേശവുമായി പകര്‍ന്നു നല്‍കി ഈ വർഷത്തെ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ച് ഷിക്കാഗോ മലയാളി അസോസിയേഷൻ. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. സീനിയര്‍ അംഗം ഫിലിപ്പ് പുത്തന്‍പുര, പ്രിന്‍സ് ഈപ്പന്‍ എന്നിവര്‍ ആഘോഷങ്ങൾക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ ആവേശപൂര്‍വ്വം അണിനിരന്നു.

കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എം.എല്‍.എമാരായ അഡ്വ. വി. പി. സജീന്ദ്രന്‍, അഡ്വ. എം. ജെ. സെബാസ്റ്റ്യന്‍, ഫൊക്കാന, ഫോമാ നേതാക്കള്‍ തുടങ്ങി നിരവധി പ്രമുഖര്‍
ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു മുണ്ടക്കല്‍ സ്വാഗതം ആശംസിച്ചു. പ്രസിഡൻ്റ് ജോസ് മണക്കാട്ടിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ട്രഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡൻ്റ് ലൂക്ക് ചിറയില്‍, ജോയിൻ്റ് സെക്രട്ടറി സാറ അനില്‍, ജോയിൻ്റ് ട്രഷറര്‍ പ്രിന്‍സ് ഈപ്പന്‍, ഫോമാ നാഷണല്‍ ജോയിൻ്റ് ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഫൊക്കാന മുന്‍ പ്രസിഡൻ്റ് പോള്‍ കറുകപ്പള്ളില്‍, വ്യവസായ പ്രമുഖന്‍ കോശി സാമുവല്‍, ഓണാഘോഷത്തിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാരായ ഹുസൈന്‍ മിര്‍സ, സാറ മിര്‍സ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡോ. സൂസന്‍ ചാക്കോ പുരസ്‌കാര വിതരണത്തിന് നേതൃത്വം നല്‍കി.

You might also like
100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

Severe Influenza Outbreak in Pathanamthitta; Health Department Issues Alert

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം: ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Top Picks for You
Top Picks for You