newsroom@amcainnews.com

നൂറ്റിയൊന്നാം വയസ്സിലും മണ്ണിൽ പൊന്നുവിളയിച്ച് തങ്കപ്പൻ; കൃഷിയോടുള്ള അടങ്ങാത്ത സ്നേഹം

Even at 101, Thankappan reaps gold from the soil; an undying love for farming

കൊല്ലം ജില്ലയിലെ ചിതറ സ്വദേശിയായ പുന്നവിള വീട്ടിൽ എൻ. തങ്കപ്പന് പ്രായം നൂറ്റിയൊന്ന് കഴിഞ്ഞെങ്കിലും കൃഷിയോടുള്ള താല്പര്യത്തിന് ഇപ്പോഴും ഇരുപതിന്റെ ചുറുചുറുക്കാണ്. 1925-ൽ ജനിച്ച അദ്ദേഹം ഈ വാർധക്യത്തിലും യാതൊരു മടിയുമില്ലാതെ പണിയായുധങ്ങളുമേന്തി സ്വന്തം കൃഷിയിടത്തിൽ സജീവമാണ്. ചുട്ടുപൊള്ളുന്ന വെയിലത്തും ഒറ്റയ്ക്ക് മണ്ണിൽ കിളയ്ക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന തങ്കപ്പന്റെ പ്രായം വിശ്വസിക്കാത്തവരെ അദ്ദേഹം തന്റെ തിരിച്ചറിയൽ രേഖകൾ കാണിച്ചാണ് ബോധ്യപ്പെടുത്തുന്നത്.

തന്റെ 1.60 ഏക്കർ വരുന്ന ഭൂമിയിൽ ചേന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ, ഇഞ്ചി, വാഴ, മരച്ചീനി തുടങ്ങി വിവിധയിനം വിളകളാണ് അദ്ദേഹം നട്ടുവളർത്തുന്നത്. കൃഷിയിടം ഒരുക്കുന്നതും കാടുവെട്ടുന്നതും വിളവെടുക്കുന്നതുമുൾപ്പെടെയുള്ള സകല ജോലികളും മറ്റാരുടെയും സഹായമില്ലാതെ അദ്ദേഹം തന്നെയാണ് ചെയ്യുന്നത്. കൂടാതെ, കൃഷിക്കാവാശ്യമായ നല്ല ജൈവവളം ലഭ്യമാക്കുന്നതിനായി ഒരു പശുവിനെയും അദ്ദേഹം സ്വന്തമായി പരിപാലിക്കുന്നുണ്ട്.

അഞ്ചാം ക്ലാസ് വരെ പഠിച്ച അദ്ദേഹത്തിന് അക്കാലത്ത് ഒരു സർക്കാർ ജോലി ലഭിക്കാൻ എളുപ്പമായിരുന്നെങ്കിലും, മണ്ണിലിറങ്ങിയുള്ള ജീവിതം മതിയെന്നായിരുന്നു ഉറച്ച തീരുമാനം. സ്വന്തം മുത്തശ്ശനിൽ നിന്ന് കൃഷിയുടെ പാഠങ്ങൾ ഉൾക്കൊണ്ട് സ്വന്തമായി വാങ്ങിയ നിലത്തിൽ തുടങ്ങിയ ആ യാത്ര പിന്നീട് ഒരിക്കലും അദ്ദേഹം അവസാനിപ്പിച്ചില്ല. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളൊന്നും അലട്ടാത്ത ഈ കർഷകനെ ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ മികച്ച മുതിർന്ന കർഷകനായി തിരഞ്ഞെടുത്ത് ആദരിച്ചിരുന്നു. പരേതയായ സരസ്വതിയാണ് ഭാര്യ. ഗീത, അനിൽകുമാർ എന്നിവരാണ് മക്കൾ. അച്ഛന്റെ മികച്ച മാതൃക പിന്തുടർന്ന് മക്കളും കൃഷിയിൽ സജീവമാണ്.

You might also like
Saturn's Opposition Position and Celestial Views: Key Information to Know

ശനിയുടെ പ്രതിപക്ഷ സ്ഥാനവും ആകാശ കാഴ്ചകളും: അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Top Picks for You
Top Picks for You