newsroom@amcainnews.com

മാറാരോഗം ബാധിച്ചവര്‍ക്ക് ദയാവധം: ബില്‍ പാസാക്കി ഫ്രാന്‍സ്

പാരിസ്: ഫ്രാന്‍സില്‍ മാറാരോഗം ബാധിച്ചക്ക് മരിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം. മാറാരോഗികളായ മുതിര്‍ന്നവര്‍ക്കു നിയമവിധേയ സ്വയംമരണം അനുവദിക്കുന്ന ബില്ലിനു ഫ്രാന്‍സിന്റെ പാര്‍ലമെന്റായ നാഷനല്‍ അസംബ്ലി അംഗീകാരം നല്‍കി. 305 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 199 പേര്‍ എതിര്‍ത്തു. തുടര്‍ചര്‍ച്ചയ്ക്കായി ഉപരിസഭയായ സെനറ്റിന് അയയ്ക്കും. സെനറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണു നാഷനല്‍ അസംബ്ലി അന്തിമതീരുമാനമെടുക്കുക.

വിഷം സ്വയം കുത്തിവച്ചു മരിക്കാന്‍ പതിനെട്ട് വയസിന് മുകളിലുള്ള മാറാരോഗികളെ അനുവദിക്കുന്നതാണു നിര്‍ദിഷ്ട ബില്‍. കര്‍ശനവ്യവസ്ഥകളാണു ബില്ലിലുള്ളത്. ഭേദമാവാത്തതും കഠിനവേദനയനുഭവിക്കുന്നതും മരണത്തിന്റെ വക്കിലായതുമായ രോഗാവസ്ഥയാണെന്നു വിദഗ്ധ മെഡിക്കല്‍ സംഘം സാക്ഷ്യപ്പെടുത്തണം. മാനസികാരോഗ്യപ്രശ്‌നങ്ങളോ മറവിരോഗങ്ങളോ ബാധിച്ചവരെ അനുവദിക്കില്ല. ഡോക്ടര്‍ നിര്‍ദേശിക്കുന്ന കുത്തിവയ്പ് ആശുപത്രിയിലോ വീട്ടിലോ എടുക്കാം.

സമാനമായ നിയമനിര്‍മാണത്തിന് ബ്രിട്ടനിലും ചര്‍ച്ച നടക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലും യുഎസിലെ ചില സംസ്ഥാനങ്ങളിലും ദയാമരണം നിയമവിധേയമാണ്. നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ, ഓസ്‌ട്രേലിയ, കൊളംബിയ, ബല്‍ജിയം, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍ ചില അവസ്ഥകളില്‍ ദയാവധം (യുത്തനേസിയ) അനുവദിച്ചിട്ടുണ്ട്.

You might also like

ബ്രിട്ടീഷ് കൊളംബിയയിൽ യുവതിക്ക് നേരെ കരടിയുടെ ആക്രമണം

എസ്‌എഫ്‌ഐ സമരത്തിലെ ബ്ലേഡ് പ്രയോഗം: സമഗ്രമായ അന്വേഷണം നടത്തുമെന്ന് രമേശ് ചെന്നിത്തല

പുസ്തകങ്ങൾക്കിടയിലെ മയക്കുമരുന്ന് ശേഖരം: ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന ഭാരവാഹി പത്തനംതിട്ടയിൽ അറസ്റ്റിൽ

ട്രംപിന് തിരിച്ചടി: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പ്രമേയം പാസാക്കി യുഎസ് സെനറ്റ്

ഇറാൻ വിഷവാതകാക്രമണം: തെളിവുകളില്ലെന്ന് ഡൊണാൾഡ് ട്രംപ്

കാനഡയിൽ മലയാളി യുവാവിനെ കാണാതായി: ഏക മകനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ച് മാതാപിതാക്കൾ

Top Picks for You
Top Picks for You