newsroom@amcainnews.com

ലൈസൻസില്ലാതെ വിമാനം പറത്തിയത് 17 വർഷം: മുൻ എയർ കാനഡ ക്യാപ്റ്റൻ അറസ്റ്റിൽ

കനേഡിയൻ വ്യോമയാന മേഖലയെ ഞെട്ടിച്ച് ലൈസൻസ് ഇല്ലാതെ ജോലി ചെയ്ത മുൻ എയർ കാനഡ ക്യാപ്റ്റനെ പീൽ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകൾ ഉപയോഗിച്ച് വർഷങ്ങളോളം പൈലറ്റായി ജോലി ചെയ്ത ജെഫ്രി വോൾ (59) ആണ് അറസ്റ്റിലായത്. ഇയാൾ 900-ലധികം സർവീസുകൾ നടത്തിയതായി പീൽ പോലീസ് അറിയിച്ചു. ജൂൺ ഒന്നിന് അറസ്റ്റിലായ ജെഫ്രി വോളിനെതിരെ സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസ് ജൂൺ 29-ന് കോടതി പരിഗണിക്കും.

1998 മുതൽ 2025 വരെ 27 വർഷത്തോളം ഇയാൾ എയർ കാനഡയിൽ ജോലി ചെയ്തു. ഈ കാലയളവിൽ ശമ്പളമായി മാത്രം 2.9 മില്യൺ ഡോളറിലധികം ഇയാൾ കൈപ്പറ്റിയതായി പോലീസ് അറിയിച്ചു. പൈലറ്റ് അസോസിയേഷനിൽ ഉന്നത പദവികൾ വഹിച്ചിരുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു വീഴ്ചയുണ്ടാതോടെ ലൈസൻസിങ് സംവിധാനങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് കാനഡ ഗതാഗത മന്ത്രി സ്റ്റീവ് മക്കിന്നൻ അറിയിച്ചു.

വലിയ യാത്രാവിമാനങ്ങൾ പറത്താൻ ആവശ്യമായ ‘എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ്’ ജെഫ്രിക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം മാർച്ചിൽ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പതിവ് പരിശോധനയ്ക്കിടയിലാണ് ട്രാൻസ്പോർട്ട് കാനഡ അധികൃതർ ഇയാളുടെ ലൈസൻസിൽ ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം ജെഫ്രിയുടെ പക്കൽ കൊമേഴ്സ്യൽ ലൈസൻസ് ഉണ്ടായിരുന്നുവെന്നും എല്ലാ ആറു മാസം കൂടുമ്പോഴുമുള്ള കൃത്യമായ പരിശീലനങ്ങൾ ഇയാൾ പൂർത്തിയാക്കിയിരുന്നതായും എയർ കാനഡ വ്യക്തമാക്കി. അതിനാൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിട്ടില്ലെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

You might also like

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Top Picks for You
Top Picks for You