newsroom@amcainnews.com

മറവി, ശ്രദ്ധക്കുറവ്, ആ​ശ​യ​ക്കു​ഴ​പ്പം… തു​ട​ങ്ങി​യവ നിങ്ങൾ നേരിടുന്നുണ്ടോ? ചെറുപ്പക്കാരെയും ബാധിക്കുന്ന ഈ പ്രശ്നങ്ങൾക്ക് കാരണം പ്രായമല്ല, അത് നിങ്ങളുടെ പോക്കറ്റിലുണ്ട്! റീല്‍ കണ്ടിരിക്കുന്നവർ ശ്ര​ദ്ധിക്കുക…

മു​മ്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലായി നാം ​പ​ല​തും മ​റ​ക്കു​ന്നു​വോ? സംസാരത്തിനിടെ പറഞ്ഞുവന്ന വിഷയം മറന്നു പോകുക, വാഹനത്തിന്റെ കീ എവിടെ വച്ചെന്നു മറക്കുക. വേറെന്തെങ്കിലും ആവശ്യത്തിന് ഫോണെടുത്തിട്ട് അതെല്ലാം മറന്ന് റീൽ നോക്കി ഇരിക്കുക. ഇതൊക്കെ അടുത്തകാലത്ത് അനുഭവപ്പെട്ടിട്ടുണ്ടോ? അ​ത് മ​റ​വി രോ​ഗ​ത്തി​ന്റെ തു​ട​ക്ക​മാ​ണോ? അതോ… ഏയ് പ്രായത്തിന്റെയല്ല!, കോവിഡിന്റെയാണെന്ന് പലരും സമാധാനിക്കും.

എന്നാൽ, ചിലപ്പോൾ യഥാർഥ പ്രതി നമ്മുടെ പോക്കറ്റിലാണെങ്കിലോ? അതെ സമൂഹമാധ്യമങ്ങളിലെ റീല്‍ സ്ക്രോളിങ് പലപ്പോഴും മേൽവിവരിച്ച അവസ്ഥകളുണ്ടാക്കുന്ന ബ്രെയ്ൻ ഫോഗിന് കാരണമായേക്കാം. ആ​ശ​യ​ക്കു​ഴ​പ്പം, ചെ​റി​യ കാ​ര്യ​ങ്ങ​ൾ മ​റ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ യു​വ​ത​ല​മു​റ​യി​ൽ കൂ​ടു​ത​ലാ​യി കാ​ണാ​റു​ണ്ടെ​ന്ന​ത് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ബ്രെ​യി​ൻ ഫോ​ഗ് എന്ന ​അ​വ​സ്ഥ ഡി​മെ​ൻ​ഷ്യ അ​ഥ​വാ മ​റ​വി ​രോ​ഗ​ത്തി​ന്റെ തു​ട​ക്ക​മാ​യും ക​രു​തു​ന്ന​വ​രു​ണ്ട്. ക്ഷീണം, ശ്രദ്ധയില്ലായ്മ, ഓർ‍മക്കുറവ് തുടങ്ങിയവയെല്ലാം കാരണം മസ്തിഷ്കം ആശയക്കുഴപ്പത്തിലാകുന്ന അവസ്ഥയാണ് ബ്രെയ്ൻ ഫോഗ്.

പ്രിയപ്പെട്ട പരമ്പരകൾ തുടർച്ചയായി കാണുന്നതും (പലപ്പോഴും ഉറക്കം കളഞ്ഞ്), അനന്തമായ ഇൻസ്റ്റഗ്രാം സ്ക്രോളിങ്, സമ്മർദ്ദമേറിയ ജോലി സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം ബ്രെയ്ൻ ഫോഗിന് കാരണമായേക്കാം. അതേപോലെ നോട്ടിഫിക്കേഷനുകള്‍, സോഷ്യല്‍ മീഡിയകൾ ഓരോ സ്ക്രോളിങിലും നൽകുന്ന ചിന്താഭാരം വർദ്ധിപ്പിക്കുന്ന, ഉത്കണ്ഠയുണ്ടാക്കുന്ന വിവരങ്ങളെല്ലാം ഡിജിറ്റൽ ഓവർലോഡിന് കാരണമായേക്കാം. റീൽസുകളിലെ ഉത്തേജിപ്പിക്കുന്ന, അല്ലെങ്കിൽ ആകാംക്ഷ ഭരിതരാക്കുന്ന, ഭയപ്പെടുത്തുന്ന കാര്യങ്ങളെല്ലാം ഡോപമൈൻ‍ ഉത്പാദിപ്പിക്കുകയും തത്കാലം സന്തോഷം, ആകാക്ഷ എന്നിവ ലഭിക്കാൻ കാരണമാകുമെങ്കിലും അവിരാമം ഇത് തുടരുന്നത് നമ്മെ ക്ഷീണിതരാകാൻ കാരണമാകുകയും ചെയ്യുന്നത്രെ.

എന്താണ് ബ്രെയിന്‍ ഫോഗ് ?

തലച്ചോറിന്റെ ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, ഓർമ്മക്കുറവ്, വ്യക്തതയില്ലായ്മ തുടങ്ങിയ അവസ്ഥകളെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ്. ഇത് സാധാരണയായി ഉറക്കക്കുറവ്, സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ സ്ക്രീൻ ടൈം തുടങ്ങിയ കാരണങ്ങളാൽ ബ്രെയിന്‍ ഫോഗ് സംഭവിക്കാം. അടിക്കടി ചെയ്യേണ്ട കാര്യങ്ങള്‍ മറന്നുപോവുക, ശരിയായ പദങ്ങള്‍ കണ്ടെത്താനുള്ള പ്രയാസങ്ങള്‍, അമ്പരപ്പും ആശയക്കുഴപ്പവും അനുഭവപ്പെടുക, കഠിനമായ തലവേദന, പതിവിലും സാവധാനത്തിൽ കാര്യങ്ങള്‍ ചിന്തിക്കുക, മൂഡ് സ്വിങ്സ് എന്നിവയാണ് ബ്രെയിന്‍ ഫോഗിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

റീൽസ് കാണുന്നത് എങ്ങനെ ബ്രെയിൻ ഫോഗിന് കാരണമാകുന്നു?

  1. ശ്രദ്ധ കുറയുന്നു: റീൽസ് പോലുള്ള ഷോർട്ട്-ഫോം വീഡിയോകൾ നിരന്തരം അറ്റെന്‍ഷന്‍ ഷിഫ്റ്റിനു കാരണമാകുന്നുണ്ട്. ഇത് മസ്തിഷ്കത്തെ ക്ഷീണിപ്പിക്കുകയും അറ്റന്‍ഷന്‍ സ്പാന്‍ കുറയ്ക്കുകയും ചെയ്യുന്നു.
  2. ഡോപാമൈൻ ഓവർലോഡ്: റീൽസ് പോലുള്ള വേഗതയേറിയ, ഹൈ-സ്റ്റിമുലസ് ഉള്ള കണ്ടെന്‍റുകള്‍ ബ്രെയിനിൽ ഡോപമൈൻ ഉത്പാദിപ്പിക്കുന്നു. റീലുകള്‍ കാണുന്ന സമയം നമുക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിലും നിരന്തരമായ ഇത്തരം ഉത്തേജനങ്ങള്‍ മസ്തിഷ്കത്തെ ക്ഷീണിപ്പിക്കുകയും ബ്രെയിൻ ഫോഗിന് കാരണമാകുകയും ചെയ്യുന്നു.
  3. ഉറക്കക്കുറവ്: അമിതമായി റീൽസ് കാണുന്നത് ഉറക്കം കുറയ്ക്കുകയും ഉറക്കത്തിന്‍റെ തോത് കുറയ്ക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് ബ്രെയിൻ ഫോഗിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്
  4. ബ്രെയിനിന്റെ ഓവർ സ്റ്റിമുലേഷൻ: നിരന്തരമായി പുതിയ കണ്ടെന്‍റുകള്‍ കാണുന്നത് മസ്തിഷ്കത്തെ ഓവർസ്റ്റിമുലേറ്റ് ചെയ്യുന്നു, ഇത് മാനസികമായ ക്ഷീണത്തിനും വ്യക്തതയില്ലായ്മയ്ക്കും കാരണമായിത്തീരുന്നു.

കൂടാതെ സ്ട്രെസ്, അമിതമായ ജോലിഭാരം, സമീകൃതാഹാരക്കുറവ്, ഡയറ്റില്ലായ്മ, ആർത്തവവിരാമം എന്നിവകൊണ്ടും ബ്രെയിന്‍ഫോഗിങ് വരാം.

ബ്രെയിന്‍ ഫോഗിങ് എങ്ങനെ തടയാം?

സോഷ്യൽ മീഡിയയ്ക്കും ഇലക്ട്രോണിക് ഉപകരണ ഉപയോഗത്തിനും അതിരുകൾ നിശ്ചയിക്കുക‍യും പഞ്ചസാര, കഫീൻ എന്നിവ പരിമിതപ്പെടുത്തുകയും ചെയ്യുക. സ്ക്രീന്‍ ടൈം കുറച്ച് ബ്രെയിന്‍ ആക്ടീവായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബ്രെയിൻ ഫോഗ് ഒഴിവാക്കാൻ, സ്ക്രീൻ സമയം മാനേജ് ചെയ്യുന്നത് പ്രധാനമാണ്. സാധ്യമെങ്കില്‍ സ്മാർട്ട്‌ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, സോഷ്യൽ മീഡിയ സൈറ്റുകൾ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ബോധപൂർവമായ നിയന്ത്രണം അഥവാ ഡിജിറ്റൽ ഡിറ്റോക്‌സ് നടപ്പില്‍ വരുത്താന്‍ ശ്രമിക്കുക.

പസിലുകൾ അല്ലെങ്കിൽ പുതിയ ഹോബികൾ, ഭാഷ എന്നിവയാൽ നിങ്ങളുടെ തലച്ചോറിനെ ജോലിയെടുപ്പിക്കുക എന്നത് പരീക്ഷിക്കാം. ഒപ്പം ശാരീരിക പ്രവർത്തനങ്ങൾ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്നതിനാൽ വ്യായാമം ചെയ്യുക. അതോടൊപ്പം ഉറക്കം ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തുക. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക. മെഡിറ്റേഷൻ പോലുള്ള മാനസിക വിശ്രമ രീതികളും ഫലപ്രദമാണ്. ബ്രെയിന്‍ ഫോഗ് കുറഞ്ഞതായി തോന്നുന്നില്ലെങ്കില്‍ വൈദ്യസഹായം തേടുക. ഒരു ന്യൂറോളജിസ്റ്റിനെ സന്ദര്‍ശിക്കുന്നതാണ് ഉചിതം.

You might also like
US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

China's visa-free policy boosts travel between Canada and China

ചൈനയുടെ വിസ രഹിത നയം കാനഡയും ചൈനയും തമ്മിലുള്ള യാത്ര വർദ്ധിപ്പിക്കുന്നു

The Psychology Revealed by Digital Messages

ഡിജിറ്റൽ മെസേജുകൾ വെളിപ്പെടുത്തുന്ന മനഃശാസ്ത്രം

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

7 വർഷം താമസിച്ചാൽ ഗ്രീൻ കാർഡ്; പുതിയ ബിൽ അവതരിപ്പിച്ച് ഡെമോക്രാറ്റിക് സെനറ്റർ

Space Debris Preparing to Fall onto the Moon: SpaceX Rocket to Soon Crash into the Moon

ചന്ദ്രനിലേക്ക് പതിക്കാനൊരുങ്ങി ബഹിരാകാശ അവശിഷ്ടം: സ്‌പേസ്എക്‌സ് റോക്കറ്റ് വൈകാതെ ചന്ദ്രനിൽ ഇടിച്ചിറങ്ങും

Top Picks for You
Top Picks for You